ചികിത്സയിൽ കഴിയുമ്പോൾ പരിചയപ്പെട്ട 14കാരിയുമായുമായി സൗഹൃദം സ്ഥാപിച്ച് അശ്ലീല ചാറ്റിങ്: യുവാവ്  അറസ്റ്റിൽ

Published : Jun 05, 2023, 07:04 AM ISTUpdated : Jun 05, 2023, 07:22 AM IST
ചികിത്സയിൽ കഴിയുമ്പോൾ പരിചയപ്പെട്ട 14കാരിയുമായുമായി സൗഹൃദം സ്ഥാപിച്ച് അശ്ലീല ചാറ്റിങ്: യുവാവ്  അറസ്റ്റിൽ

Synopsis

വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ കുട്ടിയുടെ ബന്ധുക്കൾ ചൈൽഡ് ലൈനിന് പരാതി നൽകി. ചൈൽഡ് ലൈൻ നൽകിയ പരാതിൽ ചങ്ങരംകുളം പോലീസ് കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

മലപ്പുറം: ചങ്ങരംകുളത്ത് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ പരിചയപ്പെട്ട 14കാരിയുമായി സൗഹൃദം സ്ഥാപിച്ച് അശ്ലീല ചാറ്റിങ് നടത്തിയ കേച്ചേരി സ്വദേശി പോക്‌സോ കേസിൽ അറസ്റ്റിലായി. കുന്നംകുളം കേച്ചേരി സ്വദേശി പറപ്പൂപറമ്പിൽ സബീഷ്(33) നെയാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. രോഗിയായ ചങ്ങരംകുളം സ്വദേശി കുന്നംകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ കൂട്ടിന് വന്ന പേരക്കുട്ടിയുമായി സമീപത്ത് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ സബീഷ് സൗഹൃദം സ്ഥാപിച്ച് മൊബൈൽ നമ്പർ വാങ്ങുകയും പിന്നീട് മൊബൈലിൽ വിളിച്ച് അശ്ലീല സംഭാഷണങ്ങൾ നടത്തുകയും ചെയ്യുകയായിരുന്നു.

വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ കുട്ടിയുടെ ബന്ധുക്കൾ ചൈൽഡ് ലൈനിന് പരാതി നൽകി. ചൈൽഡ് ലൈൻ നൽകിയ പരാതിൽ ചങ്ങരംകുളം പോലീസ് കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പോക്‌സോ ചുമത്തി കേസെടുത്ത പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജറാക്കി റിമാന്റ് ചെയ്തു.

ഫേസ്ബുക്കിൽ പരിചയം, ചാറ്റിങ്, ഗർഭിണിയാക്കിയ യുവതിയെ ശാരീരികമായി പീഡിപ്പിച്ച് ഗർഭഛിദ്രം നടത്തി, അറസ്റ്റ്

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ