POCSO case : 14കാരിക്ക് പീഡനം; അച്ഛന്റെ സുഹൃത്ത് അറസ്റ്റില്‍, അച്ഛന്‍ ഒളിവില്‍

Published : Feb 19, 2022, 09:25 AM ISTUpdated : Feb 19, 2022, 09:28 AM IST
POCSO case : 14കാരിക്ക് പീഡനം; അച്ഛന്റെ സുഹൃത്ത് അറസ്റ്റില്‍, അച്ഛന്‍ ഒളിവില്‍

Synopsis

തമിഴ്‌നാട് കൊല്ലങ്കോട് സ്വദേശിയായ പെണ്‍കുട്ടിയെ മദ്യ ലഹരിയില്‍ പിതാവ് പീഡിപ്പിച്ചതായി പൊലീസ് അറിയിച്ചു.  

നെയ്യാറ്റിന്‍കര: പതിനാലുകാരി പീഡനത്തിനിരയായ (Rape) സംഭവത്തില്‍ പിതാവിന്റെ സുഹൃത്ത് പിടിയില്‍. കേസില്‍ പ്രതിയായ പെണ്‍കുട്ടിയുടെ അച്ഛന്‍ (Father) ഒളിവിലാണ്. പെണ്‍കുട്ടി പിതാവിന്റെയും സുഹൃത്തിന്റെയും പീഡനത്തിനിരയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്തായ നെയ്യാറ്റിന്‍കര ഇരുമ്പില്‍, അരുവിപ്പുറം, കുഴിമണലി വീട്ടില്‍ ബിജുവിനെ (39) ആണ് നെയ്യാറ്റിന്‍കര പൊലീസ് (Police) പിടികൂടിയത്. ബിജുവിനെതിരെ പോക്‌സോ വകുപ്പ് ചുമത്തിയതായി പൊലീസ് അറിയിച്ചു. 

'തട്ടിക്കൊണ്ടു പോയി, മോചനദ്രവ്യം ആവശ്യപ്പെട്ടു, പിന്നീട് വിട്ടയച്ചു'; പരാതിയുമായി സൈജു തങ്കച്ചൻ

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. തമിഴ്‌നാട് കൊല്ലങ്കോട് സ്വദേശിയായ പെണ്‍കുട്ടിയെ മദ്യ ലഹരിയില്‍ പിതാവ് പീഡിപ്പിച്ചതായി പൊലീസ് അറിയിച്ചു. ഈ സംഭവത്തില്‍ തമിഴ്‌നാട് കൊല്ലങ്കോട് പൊലീസിലും കേസുണ്ട്. സുഹൃത്തിന്റെ ഇരുമ്പിലെ വീട്ടിലെത്തിച്ചും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. അവിടെ വെച്ചാണ് സുഹൃത്ത് പീഡിപ്പിച്ചതെന്നും പെണ്‍കുട്ടി പൊലീസിനു മൊഴി നല്‍കി. പെണ്‍കുട്ടി ഇപ്പോള്‍ നിര്‍ഭയിലെ സംരക്ഷണയിലാണ് കഴിയുന്നത്.

വിവാഹ വാഗ്ദാനം നൽകി 15കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവ്

പാലക്കാട്: പതിനഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതിക്ക് 20 വർഷം കഠിന തടവും അരലക്ഷം രൂപ പിഴയും ശിക്ഷ. മണ്ണാർക്കാട് സ്വദേശി ഹനീഫ (33) യ്ക്കാണ് മണ്ണാർക്കാട് ഫസ്റ്റ് ക്ലാസ് അഡീഷണൽ സെഷൻസ്(പോക്സോ) കോടതി ജഡ്ജി പിപി സെയ്തലവി ശിക്ഷ വിധിച്ചത്. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ.

പ്രതി ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ 10 വർഷം കഠിന തടവ് അനുഭവിച്ച ശേഷം ഇയാൾക്ക് പുറത്തിറങ്ങാനാവും. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം. 2014 ജൂൺ 28 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രാലോഭിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി സുബ്രഹ്മണ്യനാണ് കേസ് വാദിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കാൽ മസാജ് ചെയ്യുന്നതിനിടെ പാമ്പിനെ ഉപയോഗിച്ച് ഭാര്യയെ കൊന്നു, മറ്റൊരു കേസിൽ സുഹൃത്ത് പിടിയിലായതോടെ ഭർത്താവിനെതിരെ കേസ്
സിസിടിവിയിലെ നിഴൽ കാണും വരെ അമ്മ ആത്മഹത്യ ചെയ്തതെന്ന് അവൾ കരുതി; കുറ്റബോധമില്ലാത്ത മകന്റെ പ്രതികാരത്തിന്റെ കഥ