പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ ഇന്ന് കോടതിയില്‍ ഹാജറാക്കും

By Web TeamFirst Published Jul 1, 2022, 1:33 AM IST
Highlights

പോത്താനിക്കാട് സ്വദേശി വേലംപ്ലാക്കൽ സാജനെയാണ് മുരിക്കാശേരി പോലീസ് തമിഴ് നാട്ടിൽ നിന്നും പിടികൂടിയത്. 

മുരിക്കാശ്ശേരി : ഇടുക്കി മുരിക്കാശ്ശേരിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നാൽപ്പതുകാരൻ പിടിയിൽ.  കോതമംഗലം പോത്താനിക്കാട് സ്വദേശി വേലംപ്ലാക്കൽ സാജനെയാണ് മുരിക്കാശേരി പോലീസ് തമിഴ് നാട്ടിൽ നിന്നും പിടികൂടിയത്. 

രണ്ടു മാസം മുൻപാണ് സംഭവം. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ പോലീസ് കേസെടുത്തതറിഞ്ഞ സാജൻ ഒളിവിൽ പോയി, മൊബൈൽ ഫോൺ ഉപയോഗിക്കാതെ കർണാടകം തമിഴ് നാട് എന്നീ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.

സോണിയ ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറിക്കെതിരെ ബലാത്സംഗ പരാതി; പൊലീസ് കേസെടുത്തു

 

ദില്ലി: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറിക്കെതിരെ ബലാത്സംഗ പരാതി. മലയാളിയായ  പി.പി മാധവനെതിരെയാണ് ഇരുപത്തിയാറുകാരിയായ യുവതി പരാതി നല്‍കിയത്. യുവതിയുടെ  ബലാത്സംഗ പരാതിയിൽ  ദില്ലി പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. 

ജോലിയും വിവാഹവാഗ്ദാനവും നൽകി എഴുപത്തിയൊന്നുകാരൻ മാധവൻ പീഡിപ്പിച്ചെന്ന് 26കാരിയായ യുവതി ഉത്തംനഗർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലെ ആരോപണം. ജൂൺ 25നാണ് യുവതി പൊലീസിൽ പരാതി നൽകിയത്. വർഷങ്ങളായി സോണിയാ ഗാന്ധിയുടെ ഓഫീസിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് മാധവൻ. പരാതിക്കാരിയായ യുവതി കോണ്‍ഗ്രസ് ആസ്ഥാനത്തെ ജീവനക്കാരിയാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇരയുടെ ആരോപണങ്ങളില്‍ കേസെടുത്ത് അന്വേഷണം തുടരുകയാണെന്ന് ഡിസിപി എം ഹര്‍ഷ വര്‍ദ്ധന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം കേസ് കെട്ടിച്ചമച്ചതാണെന്നും നടപടി രാഷ്ട്രീയ പ്രേരിതവുമാണെന്ന് പി പി മാധവൻ പ്രതികരിച്ചു.

162 വര്‍ഷം തടവുശിക്ഷ, കുറ്റം നാലു യുവതികളെ തട്ടിക്കൊണ്ടുപോയി ക്രൂരബലാല്‍സംഗം ചെയ്തത്!

അച്ഛനൊപ്പം ട്രെയിനിൽ യാത്ര ചെയ്ത പതിനാറുകാരിക്ക് നേരെയുണ്ടായ അതിക്രമം; രണ്ട് പേർ കസ്റ്റഡിയില്‍

 

click me!