സ്ത്രീകളുടെ കുളിസീൻ മൊബൈലിൽ, 12 വയസുകാരനെ നാട്ടുകാർ പൊക്കി; ചുരുളഴിഞ്ഞത് പീഡനം, കാസർകോട് വ്യാപാരി പിടിയിൽ

Published : Jun 14, 2023, 06:20 AM IST
സ്ത്രീകളുടെ കുളിസീൻ മൊബൈലിൽ, 12 വയസുകാരനെ നാട്ടുകാർ പൊക്കി; ചുരുളഴിഞ്ഞത് പീഡനം, കാസർകോട് വ്യാപാരി പിടിയിൽ

Synopsis

പന്ത്രണ്ടുവയസുകാരനെ  ചോദ്യം ചെയ്തപ്പോഴാണ്  മൊബൈലില്‍ സ്ത്രീകളുടെ വീഡിയോ പകര്‍ത്തുന്നത് വ്യാപാരിയായ രമേശന് വേണ്ടിയാണെന്ന വിവരം പുറത്താകുന്നത്.

കാഞ്ഞങ്ങാട്: സ്ത്രീകള്‍ കുളിക്കുന്നത് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പന്ത്രണ്ട് വയസുകാരനെ പിടികൂടിയപ്പോള്‍ ചുരുളഴിഞ്ഞത് പ്രകൃതി വിരുദ്ധ പീഡനം. കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതിന് കാസര്‍കോട് രാജപുരം സ്വദേശിയായ രമേശനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് സ്ത്രീകള്‍ കുളിക്കുന്നത് ഒളി‍ഞ്ഞിരുന്ന് മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നതിനിടെ കാസര്‍കോട് രാജപുരത്ത് പന്ത്രണ്ട് വയസുകാരന്‍ പിടിയിലായത്.

പന്ത്രണ്ടുവയസുകാരനെ  ചോദ്യം ചെയ്തപ്പോഴാണ്  മൊബൈലില്‍ സ്ത്രീകളുടെ വീഡിയോ പകര്‍ത്തുന്നത് വ്യാപാരിയായ രമേശന് വേണ്ടിയാണെന്ന വിവരം പുറത്താകുന്നത്. ഇങ്ങനെ നിരവധി തവണ രമേശൻ പറഞ്ഞിട്ട് താന്‍ സ്ത്രീകള്‍ കുളിക്കുന്നത് മൊബൈലിൽ പകര്‍ത്തിയിട്ടുണ്ടെന്നും കുട്ടി പറഞ്ഞു. കൂടുതല്‍ ചോദ്യം ചെയ്യലിനിടെയാണ് രമേശന്‍ തന്നെ പീഡിപ്പിക്കാറുണ്ടെന്ന് പന്ത്രണ്ടു വയസുകാരന്‍ വെളിപ്പെടുത്തിയത്.

ഇതോടെ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു അറിയിച്ചു. ഒടുവില്‍ 45 വയസുകാരനായ രമേശനെ പ്രകൃതി വിരുദ്ധ പീഡനത്തിന് പൊലീസ് അറസ്റ്റ് ചെയ്തു.  കഴിഞ്ഞ രണ്ട് വര്‍ഷമായി കുട്ടിയെ ഇയാള്‍ നിരന്തരം പീഡിപ്പിക്കുന്നുണ്ടെന്നാണ് വിവരം. ആഹാര സാധനങ്ങള്‍ വാങ്ങിക്കൊടുത്തും മറ്റ് പ്രലോഭനങ്ങള്‍ നടത്തിയുമായിരുന്നു പീഡനം. പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് രമേശനെതിരെ  പൊലീസ് കേസെടുത്തത്.

പ്രദേശവാസികളായ ചില സ്ത്രീകളുടെ പരാതിയെ തുടര്‍ന്ന് 12 വയസുകാരനെ നാട്ടുകാര്‍ നിരീക്ഷിച്ച് വരികയായിരുന്നു. പരിസരത്തെ ഒരു വീടിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതോടെയാണ് കുട്ടിയെ നാട്ടുകാര്‍ പിടികൂടുന്നതും രമേശന്‍റെ പേര് പുറത്താകുന്നതും. തുടര്‍ന്ന് കൗണ്‍സലിംഗ് നല്‍കിയപ്പോഴാണ് പീഡന വിവരം കുട്ടി പുറത്ത് പറയുന്നത്. രമേശന്‍ ഇത്തരത്തില്‍ ഇനിയും കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടോ എന്നുള്ള സംശയത്തിലാണ് പ്രദേശവാസികള്‍. കടയില്‍ എത്തുന്ന കുട്ടികളെ മിഠായിയും മറ്റും നല്‍കി പ്രലോഭിപ്പിച്ചാണ് പീഡനമെന്നും പ്രദേശവാസികള്‍ സംശയിക്കുന്നു. സംഭവത്തിൽ രാജപുരം പൊലീസ് അന്വേഷണം തുടരുകയാണ്.

Read More :  രാത്രി ചന്ദനമരം മുറിച്ച് കടത്താൻ ശ്രമം, ചൂണ്ടയിടാനെത്തിയവർ കണ്ടു; പൊലീസെത്തി, കൈയ്യോടെ പൊക്കി

PREV
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും