
തിരുവനന്തപുരം: നെയ്യാറ്റിൻകര അമരവിളിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ പ്രതിയെ പിടികൂടി. ഉദിയൻ കുളങ്ങര സ്വദേശി അനുവിനെയാണ് പൊലീസ് പിടികൂടിയത്. നാടോടി പെൺകുട്ടിയാണ് പീഡനത്തിനിരയായത്.
റോഡരികിൽ വഴിയോരകച്ചവടം ചെയ്യുന്ന ആന്ധ്രയിൽ നിന്നുള്ള നാടോടി സംഘത്തിലെ കുട്ടിയാണ് പീഡനത്തിരിയായത്. ഇന്നലെ രാത്രി പതിനൊന്നരയോടെ സാധനങ്ങൾ വാങ്ങാൻ എന്ന വ്യാജേന എത്തിയ ഇയാൾ കുട്ടിയെ ടെന്‍റിന് സമീപത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി ശബ്ദം കേട്ട് എത്തിയ ബന്ധുക്കളാണ് ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam