
തിരുവനന്തപുരം: വർക്കലയിലെ മസാജ് പാര്‍ലറിലെത്തിയ വിദേശ വനിതയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിലായി. കൊല്ലം ഓടനാവട്ടം സ്വദേശി ആദര്‍ശാണ് (25) വര്‍ക്കല പൊലീസിന്‍റെ പിടിയിലായത്. വര്‍ക്കല പാപനാശം ഹെലിപ്പാടിന് സമീപത്തെ മസാജ് സെന്‍ററിലെത്തിയ കാലിഫോര്‍ണിയ സ്വദേശിനിയായ നാൽപ്പത്താറുകാരിയോടാണ് മസാജിനിടെ യുവാവ് അതിക്രമം കാണിച്ചത്. ട്രീറ്റ്മെന്‍റ് മസാജിന്‍റെ പേരിൽ കൂടുതൽ സമയം ചെലവഴിച്ച യുവാവ് അപമര്യാദയായി പെരുമാറിയതോടെ വിദേശവനിത അപ്പോൾ തന്നെ പ്രതികരിക്കുകയും പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam