
ആലുവ: സ്വർണമെന്ന വ്യാജേന 100 പവൻ മുക്കുപണ്ടം പണയം വച്ച് ബാങ്കിൽ നിന്ന് 28 ലക്ഷം രൂപ തട്ടിയെടുത്തയാൾ ആലുവയിൽ അറസ്റ്റിൽ. കോട്ടയം സ്വദേശി ലിജുവാണ് പൊലീസിന്‍റെ പിടിയിലായത്. ആലുവ ബൈപാസിലെ സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിലായിരുന്നു തട്ടിപ്പ്.
കഴിഞ്ഞ ജൂൺ അവസാന വാരങ്ങളിൽ 8 തവണകളായാണ് പ്രതി ബാങ്കിൽ മുക്കുപണ്ടം പണയം വച്ചത്. വലിയ തുകയുടെ ഇടപാടായതിനാൽ ബാങ്കിന്‍റെ വിശദ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. പണയം വച്ചത് മുക്കുപണ്ടമാണെന്ന് കണ്ടെത്താതിരുന്നതിന് പിന്നിൽ ആരുടെയെങ്കിലും ഒത്താശയുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
Read more: രഹസ്യഭാഗത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമം, കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വര്‍ണ്ണവേട്ട
മലപ്പുറം: വില്‍പ്പനക്കായി കൊണ്ടുവന്ന ആറ് ലിറ്റര്‍ വിദേശമദ്യവുമായി എടപ്പറ്റ സ്വദേശി പോലീസ് പിടിയില്‍. പൊട്ടിയോടത്താല്‍ വടക്കുംപറമ്പ് സാജിലിനെ (38)യാണ് മേലാറ്റൂര്‍ പോലീസ് പിടികൂടിയത്. ഇന്നലെ പകല്‍ രണ്ടോടെ കീഴാറ്റൂര്‍ മണിയാണിരിക്കടവ് പാലത്തിന് സമീപത്ത് വാഹന പരിശോധനക്കിടെയാണ് മദ്യം പിടിച്ചെടുത്തത്.
എസ്എച്ച്ഒ. സിഎസ് ഷാരോണ്‍, സി പി ഒമാരായ ഐ പി രാജേഷ്, എം പ്രമോദ്, എസ് സി പി ഒ മന്‍സൂര്‍ അലിഖാന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് കടത്തികൊണ്ടുവന്ന 6 ലിറ്റര്‍ വിദേശമദ്യവും കസ്റ്റഡിയിലെടുത്തത്. അമിത ലാഭം പ്രതീക്ഷിച്ചാണ് വില്പനക്കായി മദ്യം കടത്തിയത്. തുടര്‍ നടപടികള്‍ക്കായി പ്രതിയെയും തൊണ്ടിമുതലുകളും റൈഞ്ച് ഓഫീസില്‍ ഹാജറാക്കിയിട്ടുണ്ട്.
Read more: സുഹൃത്തിനെ വെട്ടി, കഴുത്തറത്ത് ആത്മഹത്യ; കൊച്ചിയിലെ സംഭവത്തിൽ കാരണം തേടി പൊലീസ്