ശരീരത്തിന്റെ രഹസ്യഭാഗങ്ങളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഷാജഹാനില്‍ നിന്ന് സ്വര്‍ണ്ണം കണ്ടെത്തിയത്.

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. വിമാനത്താവളത്തില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച രണ്ട് പേരെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. തലശ്ശേരി സ്വദേശിയായ ഷാജഹാന്‍ മലപ്പുറം സ്വദേശി കരീം എന്നിവരെയാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. ഷാജഹാനില്‍ നിന്ന് 992ഗ്രാം സ്വര്‍ണ്ണവും കരീമില്‍ നിന്ന് ഒരു കിലോ 51 ഗ്രാം സ്വര്‍ണ്ണവുമാണ് പിടിച്ചത്. ഇതില്‍ കരീം മിക്‌സിയില്‍ ഒളിപ്പിച്ചായിരുന്നു സ്വര്‍ണം കടത്തിയത്. 

ശരീരത്തിന്റെ രഹസ്യഭാഗങ്ങളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഷാജഹാനില്‍ നിന്ന് സ്വര്‍ണ്ണം കണ്ടെത്തിയത്. ഇന്ന് രാവിലെ ദുബായില്‍ നിന്നുമെത്തിയ കരിപ്പുരില്‍ എത്തിയ വിമാനത്തിലാണ് സ്വര്‍ണം കടത്തിയത്. കസ്റ്റംസിനെ വെട്ടിച്ച് രണ്ടു പേരും വിമാനത്താവളത്തിന് പുറത്തെത്തിയതായിരുന്നു. ഇതിന് പിന്നാലെ, പ്രത്യേക അന്വേഷണ സംഘം ഇരുവരെയും പുറത്തുവച്ച് പിടികൂടുകയായിരുന്നു. രണ്ടാഴ്ച മുമ്പ് ഇസ്തിരി പെട്ടിയില്‍ ഒളിപ്പിച്ച നിലയില്‍1750 ഗ്രാമോളം സ്വര്‍ണം കരിപ്പുരില്‍ നിന്നും പിടികൂടിയിരുന്നു.

കരിപ്പൂരിൽ രണ്ടര കിലോ സ്വർണം പിടികൂടി, മൂല്യം ഒരു കോടിയോളം; പ്രതികളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് പേരിൽ നിന്നായി രണ്ടര കിലോഗ്രാം സ്വർണ്ണം പിടികൂടി. കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് ഒന്നേകാൽ കോടിയോളം രൂപയുടെ സ്വർണ്ണം പിടികൂടിയത്. തലശേരി സ്വദേശി ഷാജഹാൻ, മലപ്പുറം സ്വദേശി കരീം എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഷാജഹാന്റെ കൈയ്യിൽ നിന്നും 992 ഗ്രാം സ്വർണ്ണവും കരീമിൽ നിന്ന് മിക്സിയിൽ ഒളിപ്പിച്ച നിലയിൽ ഒരു കിലോ 51 ഗ്രാം സ്വർണ്ണവുമാണ് കണ്ടെടുത്തത്. രണ്ട് പേരെയും കസ്റ്റംസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. രാവിലെ ദുബായിൽ നിന്ന് എത്തിയ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരായിരുന്നു ഇവർ.

(ചിത്രം പ്രതീകാത്മകം)