കൊച്ചി ഡെപ്യൂട്ടി മേയറുടെ പി.എയെന്ന പേരില്‍ തട്ടിപ്പ്; യുവാവ് അറസ്റ്റില്‍

Published : Sep 10, 2023, 06:28 PM IST
കൊച്ചി ഡെപ്യൂട്ടി മേയറുടെ പി.എയെന്ന പേരില്‍ തട്ടിപ്പ്; യുവാവ് അറസ്റ്റില്‍

Synopsis

കബളിപ്പിക്കപ്പെട്ടെന്ന് അറിഞ്ഞതോടെ എടവനക്കാട് സ്വദേശി മേയര്‍ക്ക് പരാതി നല്‍കുകയായിരുന്നു.

കൊച്ചി: നഗരസഭയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഫോര്‍ട്ട് കൊച്ചി കല്‍വത്തി അനീഷി(38)നെയാണ് ഞാറയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂലൈയിലായിരുന്നു സംഭവം. കൊച്ചി ഡെപ്യൂട്ടി മേയറുടെ പി.എ ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് അനീഷ് കബളിപ്പിച്ചതെന്ന് പരാതിക്കാരന്‍ പറഞ്ഞു.

എടവനക്കാട് സ്വദേശിയ്ക്ക് കൊച്ചി നഗരസഭയില്‍ കണ്ടിജന്റ് സൂപ്പര്‍വൈസറായി ജോലി നല്‍കാമെന്ന് പറഞ്ഞ് 60,000 രൂപയാണ് കൈപ്പറ്റിയത്. കബളിപ്പിക്കപ്പെട്ടെന്ന് അറിഞ്ഞതോടെ പരാതിക്കാരന്‍ മേയര്‍ക്ക് പരാതി നല്‍കുകയായിരുന്നു. പരാതി പൊലീസിന് കൈമാറിയതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. 

ഇതിന് പിന്നാലെ അനീഷ് ഒളിവില്‍ പോകുകയായിരുന്നു. തുടര്‍ന്ന് ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന അനീഷിനെ പ്രത്യേക അന്വേഷണ സംഘം ശനിയാഴ്ചയാണ് പിടികൂടിയത്. അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ എ.എല്‍ യേശുദാസ്, എസ്‌ഐമാരായ വന്ദന കൃഷ്ണന്‍, സി.ആര്‍ രഞ്ജു മോള്‍, എഎസ്‌ഐ ടി.എസ് ഗിരീഷ്, സിപിഒമാരായ ആന്റണി ഫ്രെഡി, ഒ.ബി.സിമില്‍ എന്നിവരാണ് ഉണ്ടായിരുന്നത്.


താമരശേരി ലഹരിമാഫിയ ആക്രമണം; രണ്ടുപേര്‍ കൂടി പിടിയില്‍

താമരശേരി: അമ്പലമുക്ക് കൂരിമുണ്ടയില്‍ പ്രവാസിയുടെ വീട്ടിലെത്തി ലഹരി മാഫിയ സംഘം അക്രമണം നടത്തിയ കേസില്‍ രണ്ടു പ്രതികള്‍ കൂടി പിടിയിലായി. താമരശേരി ചുടലമുക്ക് കരിങ്ങമണ്ണ സ്വദേശികളായ തേക്കുംതോട്ടം തട്ടൂര്‍ വീട്ടില്‍ പൂച്ച ഫിറോസ് എന്ന ഫിറോസ് ഖാന്‍ (33), മേലെ കുന്നപ്പള്ളി വീട്ടില്‍ മോന്‍ട്ടി എന്ന മുഹമ്മദ് ഷാഫി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഫിറോസിനെ ഇന്നലെ രാത്രി കര്‍ണാടകയിലെ ഗുണ്ടല്‍പ്പേട്ടന് സമീപമുള്ള ദൊഡ്ഡദപ്പൂര്‍ എന്ന സ്ഥലത്തെ ഫാം ഹൗസില്‍ നിന്നും ഷാഫിയെ ചുടലമുക്കിലെ വീട്ടില്‍ നിന്നുമാണ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്. 

മൈസൂരു, ഊട്ടി എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ശേഷം ഗുണ്ടല്‍പേട്ടിലെ ഫാം ഹൗസില്‍ എത്തുമ്പോഴാണ് ഫിറോസ് പിടിയിലായത്. ഫിറോസിന്റെ ഭാര്യ സഹോദരനാണ് ഷാഫി. ഇതോടെ കേസില്‍ പത്ത് പേര്‍ അറസ്റ്റിലായി. മുഖ്യ പ്രതി കുടുക്കിലുമ്മാരം കയ്യേലികുന്നുമ്മല്‍ ചുരുട്ട അയ്യുബ് എന്ന അയ്യൂബ്ബ് (35), മാനിപുരം വട്ടങ്ങാംപൊയില്‍ അഷറഫ് വി.കെ (32), മാനിപുരം കോളിക്കെട്ടി കുന്നുമ്മല്‍ മഹേഷ് കുമാര്‍ (44), കളരാന്തിരി ലക്ഷം വീട് വെളുത്തേടത്ത് ചാലില്‍ സനൂപ് (24) എന്നിവര്‍ കഴിഞ്ഞ വ്യാഴാഴ്ച പിടിയിലായിരുന്നു.

 'മാലിന്യം തുടച്ചുനീക്കാൻ തൃത്താല'; കുപ്പി, ചില്ല് മാലിന്യങ്ങൾ ശേഖരിക്കും, സഹകരണം പ്രതീക്ഷിക്കുന്നെന്ന് രാജേഷ് 
 

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ