അമ്മയ്ക്കൊപ്പം നടുറോഡിൽ നിന്ന യുവതിയെ കടന്ന് പിടിച്ചു; പ്രതി അറസ്റ്റിൽ

Published : Apr 13, 2023, 08:05 PM ISTUpdated : Apr 13, 2023, 10:53 PM IST
അമ്മയ്ക്കൊപ്പം നടുറോഡിൽ നിന്ന യുവതിയെ കടന്ന് പിടിച്ചു; പ്രതി അറസ്റ്റിൽ

Synopsis

തമിഴ്നാട് സ്വദേശി ഷിഹാബുദ്ദീനാണ് പിടിയിലായത്. തിങ്കളാഴ്ചയായ അമ്മയ്ക്കൊപ്പം നടുറോഡിൽ നിൽക്കവേ ഷിഹാബുദ്ദീൻ യുവതിയെ കടന്ന് പിടിച്ചത്.

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ വീണ്ടും യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം. അട്ടക്കുളങ്ങരയിൽ നടുറോഡിൽ യുവതിയെ കടന്നുപിടിച്ച പ്രതിയെ ഫോര്‍ട്ട് പൊലീസ് പിടികൂടി. തമിഴ്നാട് സ്വദേശി 27 വയസുള്ള ഷിഹാബുദ്ദീനാണ് പിടിയിലായത്. 

തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്മയ്‍ക്കൊപ്പം വസ്ത്രം വാങ്ങി റോ‍ഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിലെത്തിയ പ്രതി യുവതിയെ കടന്നുപിടിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. സ്വര്‍ണപ്പണിക്കാരനായ ഷിഹാബുദ്ദീൻ താമസിക്കുന്ന ചാലയിൽ നിന്നാണ് ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്. അതിക്രമത്തിന് ഇരയായ കൊല്ലം പുനലൂര്‍ സ്വദേശിയായ യുവതി പ്രതിയെ തിരിച്ചറിഞ്ഞു.
 

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ