പ്രണയാഭ്യർത്ഥന നിരസിച്ച വീട്ടമ്മയെ ആക്രമിച്ചു, ഭർത്താവിനെ ഭീഷണിപ്പെടുത്തി; യുവാവ് പിടിയില്‍

Published : Mar 12, 2023, 11:28 PM IST
പ്രണയാഭ്യർത്ഥന നിരസിച്ച വീട്ടമ്മയെ ആക്രമിച്ചു, ഭർത്താവിനെ ഭീഷണിപ്പെടുത്തി; യുവാവ് പിടിയില്‍

Synopsis

ചിങ്ങവനം, പനച്ചിക്കാട്, കുഴിമറ്റം ഭാഗത്ത് ഓലയിടം വീട്ടിൽ സച്ചു മോൻ എന്നയാളെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. 

കോട്ടയം: പ്രണയാഭ്യർത്ഥന നിരസിച്ച വീട്ടമ്മയെ നിരന്തരം ശല്യം ചെയ്യുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും, ഇവരുടെ ഭർത്താവിനെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ യുവാവ് പിടിയില്‍. ചിങ്ങവനം, പനച്ചിക്കാട്, കുഴിമറ്റം ഭാഗത്ത് ഓലയിടം വീട്ടിൽ സച്ചു മോൻ എന്നയാളെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. 

വീട്ടമ്മ അനിഷ്ടം അറിയിച്ചിട്ടും പ്രതി  നിരന്തരം ഫോണിലൂടെയും നേരിട്ടും ശല്യം ചെയ്യുകയും വീട്ടിൽ കയറി ആക്രമിക്കുകയും ചെയ്തിരുന്നു. കൂടാതെ ഇവരുടെ ഭർത്താവിനെ ചീത്തവിളിക്കുകയും ഭീഷണി പെടുത്തുകയും ചെയ്തു. തുടർന്ന് വീട്ടമ്മ പൊലീസിന് നൽകിയ പരാതിയെ തുടർന്ന് ചിങ്ങവനം എസ് എച്ച് ഓ ജിജു ടി ആറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.

PREV
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും