മകളെ അച്ഛൻ ക്രിക്കറ്റ് സ്റ്റമ്പ് കൊണ്ട് അടിച്ചുകൊന്നു

Web Desk   | Asianet News
Published : Oct 02, 2020, 07:18 PM ISTUpdated : Oct 02, 2020, 08:50 PM IST
മകളെ അച്ഛൻ ക്രിക്കറ്റ് സ്റ്റമ്പ് കൊണ്ട് അടിച്ചുകൊന്നു

Synopsis

നിരവധി തവണ ക്രിക്കറ്റ് സ്റ്റമ്പ് കൊണ്ടാണ് യുവതിയെ അടിച്ചത്. പിന്നാലെ അച്ഛൻ തന്നെ മകളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പനാജി: മകളെ അച്ഛൻ ക്രിക്കറ്റ് സ്റ്റമ്പ് കൊണ്ട് അടിച്ചുകൊന്നു. ​ഗോവയിലെ പനാജിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുളള സാന്‍ക്വെലിലാണ് സംഭവം. യുവാവുമായുളള പ്രണയ ബന്ധമാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. 20കാരിയാണ് അച്ഛന്റെ മർദ്ദനമേറ്റ് മരിച്ചത്. 

യുവാവുമായുളള പ്രണയബന്ധത്തില്‍ അച്ഛന്‍ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അച്ഛന്റെ വാക്കുകേൾക്കാതെ മുന്നോട്ടുപോകാനുളള മകളുടെ തീരുമാനമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. നിരവധി തവണ ക്രിക്കറ്റ് സ്റ്റമ്പ് കൊണ്ടാണ് യുവതിയെ അടിച്ചത്. പിന്നാലെ അച്ഛൻ തന്നെ മകളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതി സുനില്‍കുമാര്‍ രാജനെ അറസ്റ്റ് ചെയ്തു.

PREV
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം