വ്യാജ ന​ഗ്ന ചിത്രങ്ങൾ ഉപയോ​ഗിച്ച് 100 ഓളം സ്ത്രീകളെ ഭീഷണിപ്പെടുത്തി, യുവാവ് അറസ്റ്റിൽ

Published : Dec 30, 2020, 05:09 PM IST
വ്യാജ ന​ഗ്ന ചിത്രങ്ങൾ ഉപയോ​ഗിച്ച് 100 ഓളം സ്ത്രീകളെ ഭീഷണിപ്പെടുത്തി, യുവാവ് അറസ്റ്റിൽ

Synopsis

പരാതിയുടെ അടിസ്ഥാനത്തിൽ 26കാരനായ സുമിത്ത് ഝായെ പൊലീസ് അറസ്റ്റ് ചെയ്തു. സമാനമായ കേസിൽ സുമിത്തിനെ ചത്തീസ്​ഗഡ് പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നുവെന്ന്...

ദില്ലി: വ്യാജ ന​ഗ്നചിത്രങ്ങൾ  നിർമ്മിച്ച് 100 ലേറെ സ്ത്രീകളെ ഭീഷണിപ്പെടുത്തിയ 26കാരൻ അറസ്റ്റിൽ. ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാൾ പണം തട്ടാൻ ശ്രമിച്ചത്. സൗത്ത് ദില്ലി സ്വദേശിയായ സ്ത്രീയെ ഭീഷണിപ്പെടുത്തിയതോടെ ഇവർ പരാതിപ്പെട്ടപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്. 

പരാതിയുടെ അടിസ്ഥാനത്തിൽ 26കാരനായ സുമിത്ത് ഝായെ പൊലീസ് അറസ്റ്റ് ചെയ്തു. സമാനമായ കേസിൽ സുമിത്തിനെ ചത്തീസ്​ഗഡ് പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. സ്വകാര്യഭാ​ഗങ്ങൾ വെളിപ്പെടുത്തുന്ന രീതിയിൽ സ്ത്രീകളുടെ ചിത്രങ്ങൾ തയ്യാറാക്കി അത് ഉപയോ​ഗിച്ചാണ് ഇയാൾ ഭീഷണിപ്പെടുത്തുന്നത്. ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.

ലൈം​ഗികാതിക്രമം, കുറ്റകരമായ ​ഗൂഢാലോചന, ഭീഷണിപ്പെടുത്തി പണം കൈക്കലാക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്കാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പണം നൽകിയില്ലെങ്കിൽ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്ത് ന​ഗ്ന ചിത്രങ്ങൾ അതിൽ പോസ്റ്റ് ചെയ്യുമെന്നായിരുന്നു സുമിത്തിന്റെ ഭീഷണി.

PREV
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം