
ഭോപ്പാൽ: മയിലിനെ ക്രൂരമായി ഉപദ്രവിച്ചയാളെ തേടി പൊലീസ്. മയിലിനെ ഉപദ്രവിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെയാണ് പൊലീസ് നടപടിയുമായി രംഗത്തെത്തിയത്. മധ്യപ്രദേശിലെ കട്നിയിലാണ് സംഭവം. ജീവനോടെ മയിലിന്റെ പീലികൾ പറിച്ചെടുത്താണ് യുവാവ് ഉപദ്രവിക്കുന്നത്. വേദനയിൽ മയിൽ ജീവനായി പുളയുന്നതും വീഡിയോയിൽ കാണാം. ഗുജറാത്ത് എൻജിഒയാണ് വീഡിയോ പ്രചരിപ്പിച്ചത്. സംഭവത്തിന് പിന്നാലെ യുവാവിനെ തേടി പൊലീസ് രംഗത്തെത്തി. ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും റിതി ടൗൺ സ്വദേശിയാണ് സംഭവത്തിന് പിന്നിലെന്നും പൊലീസ് പറഞ്ഞു.
ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാൾക്കെതിരെ മൃഗസംരക്ഷണ വകുപ്പിലെ കടുതത് വകുപ്പുകൾ ചുമത്തിയതായി ഫോറസ്റ്റ് അധികൃതർ അറിയിച്ചു. ഇയാളെ ഉടൻ പിടികൂടി നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുമെന്നും പൊലീസ് വ്യക്തമാക്കി.
14 വയസ്സുള്ള വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ചു, നഴ്സ് അറസ്റ്റിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam