
കൊല്‍ക്കത്ത: മാനഭംഗപ്പെടുത്തിയ ശേഷം വിധവയായ സ്ത്രീയെ തീവെച്ചു കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പൊള്ളലേറ്റ് മരിച്ചു. പശ്ചിമ ബംഗാളിലെ മാല്‍ഡ ജില്ലയിലാണ് സംഭവം. ഷെയ്ഖ് ജബ്ബാര്‍(36)എന്നയാളാണ് മരിച്ചത്. മുഖത്തും കൈകകളിലും ഗുരുതരമായി പൊള്ളലേറ്റ 44കാരി മാല്‍ഡ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
ഭര്‍ത്താവ് മരിച്ച ശേഷം രണ്ട് പെണ്‍മക്കളുമായി കഴിയുകയായിരുന്നു ഇവർ. തിങ്കളാഴ്ച വൈകിട്ട് ഇവരുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ ജബ്ബാര്‍ മാനഭംഗപ്പെടുത്തിയ ശേഷം തീ കൊളുത്തി കൊലപ്പെടുത്താല്‍ ശ്രമിക്കുകയായിരുന്നു. തീ പടർന്നതോടെ സ്ത്രീ ഇയാളെ കടന്നു പിടിച്ചു.
ഇതോടെ യുവാവിന്റെ വസ്ത്രങ്ങളിലേക്കും തീ പിടിച്ചു. വീട്ടില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികളാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. എന്നാൽ ഗുരുതരമായി പൊള്ളലേറ്റ ജബ്ബാര്‍ മരിക്കുകയായിരുന്നു. സ്ത്രീയുടെ വീട്ടിൽ നിന്നും 35 കിലോമീറ്റര്‍ അകലെയാണ് ജബ്ബാറിന്റെ വീട്.
ഇയാൾ സ്ഥിരമായി സ്ത്രീയുടെ വീട്ടിലെത്താറുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഒഴിഞ്ഞ മണ്ണെണ്ണ കുപ്പി വീട്ടില്‍ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം സ്ത്രീ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. ജബ്ബാര്‍ തന്നെ നിരന്തരം ശല്യം ചെയ്തിരുന്നുവെന്ന് സ്ത്രീ പൊലീസിനോട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam