'കാമുകിയെ വിട്ട് തരണം, ഒരു മണിക്കൂറില്‍ 25 ഫോണ്‍കോള്‍'; ഭാര്യയുടെ കാമുകനെ ഭര്‍ത്താവ് കുത്തിക്കൊന്നു

Published : Oct 18, 2019, 02:41 PM IST
'കാമുകിയെ വിട്ട് തരണം, ഒരു മണിക്കൂറില്‍ 25 ഫോണ്‍കോള്‍'; ഭാര്യയുടെ കാമുകനെ ഭര്‍ത്താവ് കുത്തിക്കൊന്നു

Synopsis

ഒക്ടോബര്‍ 14ന് രാത്രി ഒരു ബാറിലിരുന്ന് മദ്യപിക്കവെ തിമ്മ ഗൗഡ രമ്യയുടെ ഭര്‍ത്താവ് മണികണ്ഠയെ ഫോണില്‍ വളിച്ച് ഭാര്യയെ തന്‍റെയൊപ്പം അയക്കണമെന്ന് ആവശ്യപ്പെട്ടു. 25 തവണയാണ് മണിക്കൂറുകള്‍ക്കുള്ളില്‍ തിമ്മ ഗൗഡ മണികണ്ഠയുടെ ഫോണിലേക്ക് വിളിച്ചത്. 

ബംഗളൂരു: തന്‍റെ കാമുകിയെ വിട്ട് തരണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവിന് കാമുകന്‍റെ ഫോണ്‍. ഫോണ്‍ വിളി പെരുകിയപ്പോള്‍ പ്രകോപിതനായ ഭര്‍ത്താവ് ഭാര്യയുടെ  കാമുകനെ വിളിച്ചുവരുത്തി കുത്തി കൊന്നു. ബംഗളൂരുവിലെ ബൈദരഹള്ളിയിലാണ് ഭാര്യയുടെ മുന്‍ കാമുകനെ ഭര്‍ത്താവ് കുത്തി കൊന്നത്. സംഭവത്തില്‍ ബൈദരഹള്ളി സ്വദേശിയായ ട്രക്ക് ഡ്രൈവര്‍ മണികണ്ഠയെ പൊലീസ് അറസ്റ്റ് ചെയ്തു.

മണികണ്ഠയുടെ ഭാര്യ രമ്യയുടെ മുന്‍ കാമുകനായിരുന്ന തിമ്മഗൗഡ ആണ് കൊല്ലപ്പെട്ടത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ- 11 വര്‍ഷം മുന്‍പാണ് രമ്യയും മണികണ്ഠയും തമ്മില്‍ വിവാഹിതരാകുന്നത്. ഇവര്‍ക്ക് പ്രായപൂര്‍ത്തിയാകാത്ത ഒരു മകളുണ്ട്. 2018ലാണ് ഓട്ടോ ഡ്രൈവറായ തിമ്മഗൗഡ മണികണ്ഠ വീടിനടുത്തേക്ക് താമസത്തിന് വരുന്നത്. ആ സമയത്ത് മണികണ്ഠയുടെ ഭാര്യ രമ്യ തിമ്മഗൗഡയുമായി പ്രണയത്തിലായി. ഇത് മണികണ്ഠ അറിഞ്ഞിരുന്നില്ല.

വൈകാതെ രമ്യ ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച് തിമ്മ ഗൗഡയ്ക്കൊപ്പം പോയി. പിന്നീട് ഈ വര്‍ഷം ഓഗസ്റ്റില്‍ രമ്യ തിമ്മ ഗൗഡയെ ഉപേക്ഷിച്ച് മറ്റൊരു സുഹൃത്തിനൊപ്പം പോയി. എന്നാല്‍ തിമ്മ ഗൗഡ കരുതിയത് രമ്യ ഭര്‍ത്താവിനടുത്തേക്ക് തിരിച്ച് പോയി എന്നാണ്.

ഒക്ടോബര്‍ 14ന് രാത്രി ഒരു ബാറിലിരുന്ന് മദ്യപിക്കവെ തിമ്മ ഗൗഡ രമ്യയുടെ ഭര്‍ത്താവ് മണികണ്ഠയെ ഫോണില്‍ വളിച്ച് ഭാര്യയെ തന്‍റെയൊപ്പം അയക്കണമെന്ന് ആവശ്യപ്പെട്ടു. 25 തവണയാണ് മണിക്കൂറുകള്‍ക്കുള്ളില്‍ തിമ്മ ഗൗഡ മണികണ്ഠയുടെ ഫോണിലേക്ക് വിളിച്ചത്. ക്ഷമ നശിച്ച മണികണ്ട തിമ്മ ഗൗഡയോട്  സുണ്ടകാട്ട് എന്ന ആളൊഴിഞ്ഞ പ്രദേശത്തേക്ക് വരാന്‍ ആവശ്യപ്പെട്ടു. ഇവിടെ എത്തിയ തമ്മ ഗൗഡയെ മണികണ്ഠ കത്തികൊണ്ട് കുത്തി വീഴ്ത്തുകയായിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പരീക്ഷയ്ക്ക് വൈകിയെത്തിയത് ചോദ്യം ചെയ്ത അധ്യാപികയെ തല്ലി വിദ്യാർത്ഥി; പന്ത്രണ്ടാം ക്ലാസുകാരൻ അറസ്റ്റിൽ
അര്‍ദ്ധരാത്രി മദ്യലഹരിയിൽ യുവതികൾ, നടുറോഡിൽ പരാക്രമം; ടാക്സി ഡ്രൈവറെ ചെയിൻ കൊണ്ട് മർദ്ദിച്ചു