പട്ടിമറ്റത്ത് മധ്യവയസ്കന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; കൊലപാതകമെന്ന് പൊലീസ്

Published : May 24, 2020, 09:12 AM ISTUpdated : May 24, 2020, 09:42 AM IST
പട്ടിമറ്റത്ത് മധ്യവയസ്കന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; കൊലപാതകമെന്ന് പൊലീസ്

Synopsis

മൃതദേഹത്തിന് രണ്ട് മാസം പഴക്കമുണ്ട്. അമ്പത് വയസ്സിന് താഴെയുള്ള പുരുഷന്‍റേതാണ് മൃതദേഹം. 

കൊച്ചി: പെരുമ്പാവൂർ പട്ടിമറ്റത്ത് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. 50 വയസ്സിന് താഴെയുള്ള പുരുഷന്‍റെ മൃതദേഹത്തിന് രണ്ട് മാസം പഴക്കമുണ്ടെന്നും പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് പൊലീസ് പറഞ്ഞു. 

പട്ടിമറ്റത്തുള്ള പ്ലൈവുഡ് കമ്പനിയുടെ പുക കുഴലിനോട് ചേർന്ന ചാരക്കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. ചാരം വാരാനെത്തിയ തൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടത്. മൃതദേഹം പൂർണ്ണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. കളമശ്ശേരി മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്. 

മൃതദേഹത്തിന് രണ്ട് മാസം പഴക്കമുണ്ട്. അമ്പത് വയസ്സിന് താഴെയുള്ള പുരുഷന്‍റേതാണ് മൃതദേഹം. പ്രദേശത്തെ സിസിടിവി പൊലീസ് പരിശോധിച്ച് വരികയാണ്. പെരുമ്പാവൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

PREV
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും