ഭാര്യയെയും മകനെയും ആസിഡ് ആക്രമണം, കുത്തി പരിക്കേൽപിച്ചു; 52കാരന് 12 വർഷം തടവും പിഴയും; വിധി 6 വർഷത്തിന് ശേഷം

Published : Dec 21, 2022, 12:08 PM IST
ഭാര്യയെയും മകനെയും ആസിഡ് ആക്രമണം, കുത്തി പരിക്കേൽപിച്ചു; 52കാരന് 12 വർഷം തടവും പിഴയും; വിധി 6 വർഷത്തിന് ശേഷം

Synopsis

ഭാര്യയുമായി വഴക്കിട്ടതിനെ തുടർന്നാണ് കിഷോർ ആസിഡ് കുപ്പി എടുത്ത് ഭാര്യയുടെ മുഖത്തെറിഞ്ഞത്. അന്ന് 19 വയസ്സുള്ള സൂരജ് അമ്മയെ രക്ഷിക്കാനെത്തിയതാണ്. സൂരജും ആക്രമണത്തിനിരയായി. 

ബറേലി: ഭാര്യയെയും മകനെയും ആസിഡ്  ആക്രമണം നടത്തിയ കേസിൽ 52 കാരന് 12 വർഷം തടവ് ശിക്ഷ വിധിച്ചു. 2016ലാണ് സംഭവം. രൂപ് കിഷോർ എന്നയാളാണ് ഭാര്യ മായാ ദേവിക്കും മകൻ സൂരജ് പാലിനുമെതിരെ ആസിഡ് ആക്രമണം നടത്തിയത്. കൂടാതെ കത്തികൊണ്ട് ഇവരെ പരിക്കേൽപിക്കുകയും ചെയ്തിരുന്നു. മദ്യലഹരിയിലാണ് ഇയാൾ മകനെയും ഭാര്യയെയും ആക്രമിച്ചത്. ആസിഡ് ആക്രമണത്തിൽ മായാദേവിക്ക് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. മകന് ​പൊളളലേൽക്കുകയും ആഴത്തിൽ മുറിവേൽക്കുകയും ചെയ്തു. 

ഇരകളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കൂടാതെ 25000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഭാര്യയുമായി വഴക്കിട്ടതിനെ തുടർന്നാണ് കിഷോർ ആസിഡ് കുപ്പി എടുത്ത് ഭാര്യയുടെ മുഖത്തെറിഞ്ഞത്. അന്ന് 19 വയസ്സുള്ള സൂരജ് അമ്മയെ രക്ഷിക്കാനെത്തിയതാണ്. സൂരജും ആക്രമണത്തിനിരയായി. 

കിഷോറിനെ പിന്നീട് പോലീസിന് കൈമാറുകയും ഇയാൾക്കെതിരെ ബിസൗലി പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഐപിസി സെക്ഷൻ 326 എ, ആം ആക്റ്റ് സെക്ഷൻ 3/25 എന്നിവ പ്രകാരമാണ് കേസെടുത്തത്.  പ്രതി കുറ്റക്കാരനാണെന്ന് കണ്ടത്തി 12 വർഷത്തെ തടവുശിക്ഷക്കും  25,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ ഈടാക്കുന്ന തുക അമ്മക്കും മകനും നൽകുമെന്ന് ടൈംസ് ഓഫ് ഇന്ത്യ വാർത്തയിൽ വ്യക്തമാക്കുന്നു. 

തലസ്ഥാനത്തെ കുപ്രസിദ്ധ കുറ്റവാളി, ഓട്ടോയിലിരിക്കെ ഫാന്‍റം പൈലിയെ പൊലീസ് കണ്ടു; ഇറങ്ങിയോടി, സാഹസികമായി പിടികൂടി


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'മരണം വരെ സംഭവിക്കാം', ആല്‍മണ്ട് കിറ്റ് കഫ് സിറപ്പിന് നിരോധനവുമായി തമിഴ്നാട്
അംഗൻവാടി ആയയോട് വേദനിക്കുന്നുവെന്ന് 4 വയസുകാരി, മുക്കത്ത് സുഹൃത്തിന്റെ കുഞ്ഞിനെ പീഡിപ്പിച്ച യുവാവ് പിടിയിൽ