
കൊച്ചി: എറണാകുളം ചെറായി ബീച്ചിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. കോട്ടയം നെടുംകുന്നം സ്വദേശി പ്രശാന്തിനെയാണ് വടക്കൻ പറവൂർ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. 2017 ആഗസ്റ്റ് 11 ന് ചെറായി ബീച്ചിൽ വെച്ച് എറണാകുളം വരാപ്പുഴ സ്വദേശി ശീതളിനെ കുത്തി കൊലപ്പെടുത്തിയ കേസിലാണ് വിധി. വിവാഹബന്ധം വേർപ്പെടുത്തി നിൽക്കുകയായിരുന്ന ശീതൾ പ്രശാന്തുമായി അടുപ്പത്തിലായിരുന്നു.
ശീതളിന് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്നായിരുന്നു കൊലപാതകം. സംഭവ ദിവസം ബീച്ചിലെത്തിയ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. തുടർന്ന് പ്രശാന്ത് കത്തി ഉപയോഗിച്ച് ശീതളിനെ ആക്രമിക്കുകയായിരുന്നു. ശീതളിന് പത്തിലേറെ കുത്തേറ്റു. ഓടി രക്ഷപ്പെട്ട ശീതൾ സമീപത്തെ റിസോർട്ടിൽ എത്തി കുഴഞ്ഞു വീഴുകയായിരുന്നു. റിസോർട്ട് ജീവനക്കാർ ശീതളിനെ പറവൂരിലെ ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജീവപര്യന്തം ശിക്ഷയെക്കൂടാതെ മൂന്ന് ലക്ഷം രൂപ പിഴ അടക്കണമെന്നും കോടതി ഉത്തരവിലുണ്ട്. ഇതിൽ രണ്ട് ലക്ഷം രൂപ ശീതളിന്റെ മകന് നൽകാനാണ് ഉത്തരവ്. ഒപ്പം താമസിച്ചിരുന്ന യുവതിയെയും മകനേയും കാപ്പ കേസില്‍പ്പെട്ട് ജയിലിലായിരുന്ന സമയത്ത് ഉപദ്രവിച്ച ആളെ മുന്‍ കാപ്പക്കേസ് പ്രതി കുത്തിക്കൊന്നത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്. അടിമാലി കൊരങ്ങാട്ടിയില്‍ വീട്ടില്‍ കയറിയാണ് മധ്യവയസ്‌കനെ കുത്തിക്കൊന്നത്. കൊരങ്ങാട്ടി കട്ടിലാനിയ്ക്കല്‍ സാജനാണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ മുന്‍ കാപ്പക്കേസ് പ്രതിയായ താലിമാലി കൊല്ലയത്ത് സിറിയക്കിനെ (അനീഷ് 37) അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. സാജന്‍ ഒറ്റയ്ക്കാണ് വീട്ടില്‍ താമസിച്ചിരുന്നത്. വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നാണ് അനീഷ് സാജനെ ആക്രമിച്ചത്. പലഭാഗത്തായി കുത്തേറ്റ സാജന്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam