
ഗാന്ധിനഗർ: മദ്യപിച്ചെത്തി അറുപതുകാരിയായ അമ്മയെ ബലാത്സംഗം ചെയ്ത മകന് വിചാരണ കോടതി ജീവപര്യന്തം തടവുശിക്ഷയും പിഴയും വിധിച്ചു. വഡോദരയിലെ അഡീഷണൽ സെഷൻസ് ജഡ്ജ് എം കെ ചൗഹാനാണ് ശിക്ഷ വിധിച്ചത്. 2017 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ഭാര്യ ഉപേക്ഷിച്ചു പോയ മദ്യപാനിയായിരുന്ന മകൻ താനുമായി ലൈംഗിക ബന്ധത്തിന് മാതാവിനെ നിരന്തരം നിർബന്ധിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
2017 ഒക്ടോബർ 16ന് രാത്രി മദ്യപിച്ചെത്തിയ 42കാരകനായ മകൻ അമ്മയെ ബലാത്സംഗം ചെയ്യുകയും ശരീര ഭാഗങ്ങളിൽ ക്രൂരമായി മുറിവേൽപ്പിക്കുകയും ചെയ്തു. പിറ്റേദിവസം മകളുടെ വീട്ടിലെത്തിയ മാതാവ് നടന്ന സംഭവങ്ങൾ പറഞ്ഞു. ശേഷം പൊലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ കുറ്റം നിഷേധിച്ച പ്രതിക്ക് മാതാവിന്റെ ശരീര ഭാഗങ്ങളിൽ മാരകമായ മുറിവുകളുണ്ടായത് എങ്ങനെ എന്ന ചോദ്യത്തിന് മറുപടി നൽകാനായില്ല. ഇതോടെ വൈദ്യ പരിശോധനയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
മെറ്റൽ ഫാബ്രിക്കേറ്ററായി ജോലി ചെയ്തു വന്നിരുന്ന പ്രതി മദ്യത്തിന് അടിമയയാതോടെയാണ് ഭാര്യ ഉപേക്ഷിച്ചു പോയത്. 2012ലാണ് ഇയാളുടെ പിതാവ് മരിക്കുന്നത്. തുടർന്ന് അമ്മയും മകനും ഒരേ വീട്ടിൽ താമസിച്ചു വരികയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam