നെടുമങ്ങാട്ട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു; ഭര്‍ത്താവിന് സംശയരോഗമെന്ന് പോലീസ്

Web Desk   | Asianet News
Published : May 01, 2021, 12:25 AM IST
നെടുമങ്ങാട്ട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു; ഭര്‍ത്താവിന് സംശയരോഗമെന്ന് പോലീസ്

Synopsis

നെടുമങ്ങാട് നെട്ട ശ്രീഭദ്ര ദേവീക്ഷേത്രത്തിനടുത്ത് ശ്രീവത്സത്തിൽ സതീശൻ നായരാണ് ഭാര്യ ഷീജയെ ഇന്ന് രാവിലെ പത്തരയോടെ വെട്ടിക്കൊലപ്പെടുത്തിയത്.സംഭവം നടക്കുന്ന സമയത്ത് ഇരുവരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്

തിരുവനന്തപുരം: നെടുമങ്ങാട് ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ശ്രമം നടത്തിയ ഭര്‍ത്താവ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. നെടുമങ്ങാട് പോലീസ് കേസെടുത്തു. സംശയ രോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്‍റെ പ്രാഥമിക വിലയിരുത്തൽ

നെടുമങ്ങാട് നെട്ട ശ്രീഭദ്ര ദേവീക്ഷേത്രത്തിനടുത്ത് ശ്രീവത്സത്തിൽ സതീശൻ നായരാണ് ഭാര്യ ഷീജയെ ഇന്ന് രാവിലെ പത്തരയോടെ വെട്ടിക്കൊലപ്പെടുത്തിയത്.സംഭവം നടക്കുന്ന സമയത്ത് ഇരുവരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രണ്ട് മക്കളും ഓൺ ലൈൻ ക്ലാസ്സിനായി ബന്ധു വീട്ടിൽ പോയിരിക്കുകയായിരുന്നു. മകൻ ഉച്ചയ്ക്ക് എത്തിയപ്പോൾ മുൻവശത്തെ വാതിൽ പൂട്ടി കിടക്കുകയായിരുന്നു.

അടുക്കള വശത്തെ വാതിൽ തുറന്ന് നോക്കിയപ്പോളാണ് സംഭവം അറിയുന്നത്. വെട്ടേറ്റ് കിടന്ന ഷീജയും, കൈ ഞരമ്പ് മുറച്ച സതീശനേയും പോലീസെത്തിയാണ് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയത്. ഷീജ ആശുപത്ര്യില്‍ എത്തുമ്പോഴേക്കും മരിച്ചു. സീതശന്‍ നായര്‍ അപകട നില തരണം ചെയ്തു.

സതീശന്‍ നായരും ഷീജയും സ്ഥരമായി വഴിക്കിടാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം വഴക്കിനിടെ സതീശന്‍ ഷീജയുടെ താലി പൊട്ടിച്ചിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ ഇന്ന് രാവിലെ സ്റ്റേഷനിലെത്താന്‍ പോലീസ് അറിയിപ്പ് നല്‍കിയിരുന്നു. രാവിലെ കുട്ടികള്‍ ോണ്‍ലൈന്‍ പഠനത്തിന് പോയ സമയത്താണ് സതീശന്‍ നാ.യര്‍ ഷീജയെ വട്ടിയ ശേശം ആത്മഹത്യക്ക് ശ്രമിച്ചത്. നെടുമങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'സജിദ് അക്രം യാത്ര ചെയ്തത് ഇന്ത്യൻ പാസ്പോർട്ടിൽ', ഓസ്ട്രേലിയൻ വെടിവയ്പിലെ പ്രതികൾ നവംബറിൽ ഫിലിപ്പീൻസിലെത്തി
സിപിഎം വനിതാ പഞ്ചായത്ത് അംഗത്തിന്‍റെ വീട്ടിലേക്ക് ഗുണ്ട് ഏറ്, നെടുമ്പാശ്ശേരിയിൽ പിടിയിലായത് സിപിഎം പ്രവർത്തകൻ