തനിച്ച് താമസിക്കുന്ന വിധവയെ വീട്ടിൽ കയറി പീഡിപ്പിച്ച കേസ്: പ്രതിക്ക് 19 വർഷം തടവും 1.75 ലക്ഷം പിഴയും ശിക്ഷ

Published : Jun 23, 2023, 03:03 PM IST
തനിച്ച് താമസിക്കുന്ന വിധവയെ വീട്ടിൽ കയറി പീഡിപ്പിച്ച കേസ്: പ്രതിക്ക് 19 വർഷം തടവും 1.75 ലക്ഷം പിഴയും ശിക്ഷ

Synopsis

പയ്യാവൂരിലെ കരാറുകാരനായ എകെ ദിലീപിനെയാണ് തളിപ്പറമ്പ് ജുഡീഷ്യൽ  മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്

കണ്ണൂർ: വീട്ടിൽ അതിക്രമിച്ച് കയറി വിധവയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 19 വർഷം തടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കണ്ണൂർ പയ്യാവൂരിലെ കരാറുകാരനായ എകെ ദിലീപിനെയാണ് തളിപ്പറമ്പ് ജുഡീഷ്യൽ  മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. പീഡന കേസിൽ 10 വർഷം തടവാണ് ശിക്ഷ. മറ്റ് വിവിധ വകുപ്പുകളിലായി 9 വർഷവും തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. ശിക്ഷ പ്രത്യേകം അനുഭവിക്കണമെന്ന് കോടതി വിധി ന്യായത്തിൽ വ്യക്തമാക്കിയതിനാൽ ഇനി 19 വർഷവും ദിലീപ് ജയലിൽ കഴിയണം. 2017  ഏപ്രിൽ  ആറിനാണ് കേസിന് ആസ്പദമായ സംഭവം. ഭർത്താവ് മരിച്ച ശേഷം തനിച്ച് താമസിക്കുകയായിരുന്ന യുവതിയെ വീട്ടിൽ  അതിക്രമിച്ച് കയറി ദിലീപ് ബലാത്സഗം ചെയ്തെന്നാണ് പ്രോസിക്യൂഷൻ കേസ്.

Read More: 17 കാരിയെ തട്ടിക്കൊണ്ടുപോയി, ആഹാരവും വസ്ത്രവും നല്‍കാതെ മർദ്ദനം; കെഎസ്ആർടിസി ജീവനക്കാരന് 10 വർഷം തടവ്

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ