
അണക്കര : ഇടുക്കി അണക്കരക്ക് സമീപം ചെല്ലാർ കോവിലിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ യുവാവ് സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഒന്നാം മൈൽ സ്വദേശി ഇടപ്പാടിയിൽ തോമസ് ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് രാഹുലിനെ വണ്ടൻമേട് പോലീസ് കസ്റ്റഡിയിൽ എടുത്തു.
ചെല്ലാർകോവിലിലെ വീട്ടിൽ വച്ചാണ് രാഹുൽ സുഹൃത്തായ ഷാജിയെ കൊലപ്പെടുത്തിയത്. അയൽവാസികളും സുഹൃത്തുക്കളുമായിരുന്ന രാഹുലും ഷാജിയും ഒരുമിച്ച് മദ്യപിക്കുന്നത് പതിവാണ്. ഇന്നു രാവിലെ മുതൽ മറ്റൊരു സുഹൃത്തിനൊപ്പം ഇരുവരും മദ്യപിച്ചു.
ഉച്ചയോടെ ഒപ്പമുണ്ടായിരുന്നയാൾ വീട്ടിലേക്ക് പോയി. ഇതിനു ശേഷമാണ് ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും രാഹുൽ വിറകു കമ്പുകൊണ്ട് ഷാജിയെ തലക്കടിച്ച് കൊലപ്പെടുത്തുകയും ചെയ്തത്.
ഇരുവരും തമ്മിൽ മുമ്പും ഏറ്റുമുട്ടൽ ഉണ്ടായിട്ടുണ്ട്. മൂന്നു മാസം മുമ്പ് ഷാജി രാഹുലിനെ വെട്ടിപ്പരുക്കേൽപ്പിച്ചിരുന്നു.
തുടർന്ന് പിണങ്ങിക്കഴിഞ്ഞിരുന്ന ഇരുവരും അടുത്തയിടെയാണ് വീണ്ടും അടുത്തത്. ഇവർക്കൊപ്പം മദ്യപിച്ചിരുന്നയാളെയും ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വിരലടയാള വിദഗ്ദ്ധരും, ഫൊറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
കൊലപാതകത്തിൽ മറ്റാക്കെർങ്കിലും പങ്കുണ്ടോയെന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി.
അടുപ്പിൽ തിളച്ചുകൊണ്ടിരുന്ന പായസത്തിലേക്ക് വീണു; ഗുരുതരമായി പൊള്ളലേറ്റയാള്‍ക്ക് ദാരുണാന്ത്യം
ഒമാനിൽ നാല് വയസുകാരി മുങ്ങി മരിച്ചു
'സർപ്പദോഷത്തിന് പരിഹാരം അവിഹിത ലൈംഗിക ബന്ധം'
രാജസ്ഥാനിലെ ജലോറിലെ ഭഗവാൻ ദത്താത്രേയ ആശ്രമത്തിൽ ഭക്ത ബലാത്സംഗം ചെയ്യപ്പെട്ടതായി ആരോപണം. ആശ്രമത്തിൽ വച്ച് നടത്തിപ്പുകാരിയുടെ സഹായി ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നാണ് ആരോപണം. ഹേമലത എന്ന സ്ത്രീ നടത്തുന്ന ആശ്രമത്തിലാണ് സംഭവം. ആശ്രമം പരിപാലകനായ തഗാരം എന്നയാൾക്കും ഇതിന് വഴിയൊരുക്കിയ ഹേമലതയ്ക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ജലോർ ജില്ലയിലെ സഞ്ചോറിലെ അർവ ജനിപുര ഗ്രാമത്തിലാണ് ആശ്രമം സ്ഥിതി ചെയ്യുന്നത്.
'സർപ്പദോഷ'ത്തിൽ നിന്ന് രക്ഷപ്പെടാൻ തഗാരവുമായി അവിഹിതബന്ധം സ്ഥാപിക്കാൻ സ്ത്രീയെ ഹേമലത പ്രേരിപ്പിച്ചുവന്നാണ് യുവതി പരാതിയിൽ പറയുന്നത്. തഗറാമുമായി 108 ദിവസം ശാരീരിക ബന്ധം പുലർത്താനും ഹേമലത നിർദേശിച്ചു. ഭർത്താവിനും കുടുംബത്തിനും സാധ്വി ഹേമലതയിലും ആശ്രമത്തിലും വലിയ വിശ്വാസമായിരുന്നു. ആശ്രമത്തിൽ തന്നെ കൊണ്ടുവന്നതും ഹേമലതെയയും തഗാരത്തെയും പരിചയപ്പെടുത്തിയതും ഭർത്താവായിരുന്നു. സർപ്പ ദോഷമുള്ളതിനാൽ ജീവിത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ഹേമലത പറഞ്ഞു. തുടർന്ന് ഇതിന് പരിഹാരമുണ്ടാക്കാൻ തഗാരത്തെ സമീപിക്കാനും ഹേമലത നിർദേശിച്ചു. തുടർന്നാണ് തഗാരത്തെ കാണാൻ പോയതെന്നും ഇരയായ യുവതിയുടെ പരാതിയിൽ പറയുന്നു.
ആഴിമലയിലെ കിരണിന്റെ മരണം; മൂന്നാം പ്രതിയും അറസ്റ്റിൽ