പരപുരുഷബന്ധമെന്ന് സംശയം; യുവാവ് കാമുകിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി

By Web TeamFirst Published Oct 6, 2019, 9:31 PM IST
Highlights

യുവതിക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് കൊലപാതകം. 

മുംബൈ: പരപുരുഷബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് യുവാവ് കാമുകിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു. മുംബൈ സ്വദേശിയായ വിജയ് കുമാര്‍ ഹരിജന്‍ എന്ന 24 കാരനാണ് കാമുകി സന്ധ്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 

യുവതിക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് കൊലപാതകം. ദുരുഖാന സ്വദേശികളായ ഇരുവരും അടുത്തു തന്നെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. ഹോട്ടലില്‍ മുറിയെടുത്ത് യുവതി ഇവിടേക്ക് വിളിച്ചു വരുത്തിയാണ് കൊലപാതകം നടത്തിയത്. 

ഹോട്ടല്‍ മുറിയില്‍ വെച്ച് യുവാവ് പെണ്‍കുട്ടിയെ കയറ് കഴുത്തില്‍ കുരുക്കി കൊലപ്പെടുത്തുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും വാതില്‍ തുറക്കാതിരുന്നതോടെ ഹോട്ടല്‍ അധികൃതര്‍ സ്പെയര്‍ കീ ഉപയോഗിച്ച് വാതില്‍ തുറന്നപ്പോഴാണ് മരിച്ച നിലയില്‍ സന്ധ്യയെ കണ്ടെത്തിയത്. 

എന്നാല്‍ ഇതിനും മുമ്പേ ഹോട്ടലില്‍ നിന്നും രക്ഷപ്പെട്ട വിജയ് ട്രക്കിന് മുന്നില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊലപ്പെടുത്തുന്നതിന് മുമ്പ് പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചിരുന്നതായും പ്രാഥമിക പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. 

click me!