Palakkad Murder : പാലക്കാട് വീണ്ടും അരുംകൊല; ഭർത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി

By Web TeamFirst Published Apr 15, 2022, 8:59 PM IST
Highlights

കഴിഞ്ഞ ദിവസം പാലക്കാട് കിഴക്കഞ്ചേരി കോട്ടേക്കുളത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നത് ജില്ലയെ ഞെട്ടിച്ചിരുന്നു

പാലക്കാട്: പാലക്കാടിനെ (Palakkad) ഞെട്ടിച്ച് മറ്റൊരു അരുംകൊല (Murder) കൂടി. പാലക്കാട് നാട്ടുകൽ കോടക്കാട് ഭർത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ചക്കലത്തിൽ ഹംസയാണ് ഭാര്യ ആയിഷയെ കൊലപ്പെടുത്തിയത്. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകം. ഹംസയെ നാട്ടുകൽ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം പാലക്കാട് കിഴക്കഞ്ചേരി കോട്ടേക്കുളത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നത് ജില്ലയെ ഞെട്ടിച്ചിരുന്നു. ഒടുകിന്‍ ചോട് കൊച്ചുപറമ്പില്‍ എല്‍സി എന്ന അമ്പത്തിയഞ്ചുകാരിയാണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച അപ്പച്ചന്‍ എന്ന വര്‍ഗീസിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അപ്പച്ചന്‍ പൊലീസിനെ വിളിച്ച് താനും മരിക്കാന്‍ പോവുകയാണെന്ന് അറിയിക്കുകയായിരുന്നു. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ പൊലീസെത്തുമ്പോള്‍ കൈഞരമ്പ് മുറിച്ചശേഷം അടുക്കളയില്‍ തൂങ്ങി നില്‍ക്കുന്ന അപ്പച്ചനെയാണ് കണ്ടെത്തിയത്. അപ്പച്ചന്‍ അപകട നില തരണം ചെയ്തിരുന്നു.

സുബൈര്‍ വധം: 'രാഷ്ട്രീയ വൈരാഗ്യം എന്ന നിലയില്‍ അന്വേഷണം', പ്രതികള്‍ തമിഴ്നാട്ടിലേക്ക് കടന്നെന്ന് സൂചന

പാലക്കാട്: എലപ്പുള്ളിയിൽ പോപ്പുലർ ഫ്രണ്ടിന്‍റെ (Popular Front) പ്രാദേശിക നേതാവ് സുബൈർ കൊല്ലപ്പെട്ട് മണിക്കൂറുകൾ പിന്നിട്ടിട്ടും പ്രതികളിലേക്ക് എത്താനാകാതെ പൊലീസ്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്ഫി ഷംസുദീൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി പാലക്കാട് എസ്പി ആർ വിശ്വനാഥ് അറിയിച്ചു. കൊലപാതകം രാഷ്ട്രീയ വൈരാഗ്യത്തെ തുടര്‍ന്ന് എന്നനിലയിലാണ് അന്വേഷിക്കുന്നത്.

ആര്‍എസ്എസിന് രാഷ്ട്രീയ വൈരാഗ്യമെന്ന് കൊല്ലപ്പെട്ട സുബൈറിന്‍റെ അച്ഛന്‍ മൊഴി നല്‍കിയിട്ടുണ്ട്. അന്വേഷണത്തില്‍ രാഷ്ട്രീയ കൊലപാതകമാണോയെന്നതില്‍ വ്യക്തത വരുമെന്നും എസ്‍പി പറഞ്ഞു. അപകട സ്ഥലത്ത് നിന്ന് കിട്ടിയ വാഹനം കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവർത്തകൻ സഞ്ജിത്തിൻ്റേതെന്നാണ് പ്രാഥമിക നിഗമനം

ഉച്ചയ്ക്ക് 1.30 ന് പള്ളിയിൽ നിന്ന് പ്രാർത്ഥന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് ഉപ്പയുടെ കൺമുന്നില്‍ വെച്ച് സുബൈറിനെ കൊലപ്പെടുത്തിയത്. സംഭവ സ്ഥലം സന്ദർശിച്ച പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കസബ പൊലീസ് സ്‌റ്റേഷനിൽ പ്രത്യേക യോഗം ചേർന്നു. തുടർന്നാണ് പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്ഫി നേതൃത്വം നൽകുന്ന സംഘത്തിൽ 3 സിഐമാരുണ്ട്.

പാലക്കാട്, ചിറ്റൂർ, ആലത്തൂർ ഡിവൈഎസ്പിമാർ പ്രേത്യക സംഘത്തിന് പുറത്തുനിന്ന് സഹായം നൽകും. എലപ്പുള്ളി പ്രദേശത്ത് നിലനിൽക്കുന്ന ആര്‍എസ്എസ് - പോപ്പുലർ ഫ്രണ്ട് രാഷ്ട്രീയ വൈരമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൊലയാളി സംഘത്തിൽ അഞ്ചുപേർ ഉൾപ്പെിട്ടുണ്ടെന്നും ഇവർ കൊഴിഞ്ഞാമ്പാറ ഭാഗത്തേക്കാണ്ട് കൃത്യത്തിന് ശേഷം പോയതെന്നും പൊലീസിന് വിവരം കിട്ടി. കൊഴിഞ്ഞാമ്പാറയിൽ നിന്ന് നേരെ തമിഴ്നാട്ടിലേക്ക് കടന്നിരിക്കാമെന്നും കരുതുന്നു. കൊലയാളി സംഘം രക്ഷപ്പെട്ടത് വാഗണർ കാറിലാണ്.

click me!