അരുവിക്കരയിൽ റേഡിയോ ഓഫ് ചെയ്ത ദേഷ്യത്തില്‍ ചേട്ടൻ അനുജനെ കമ്പി കൊണ്ട് തലക്കടിച്ച് കൊന്നു

Published : Aug 17, 2020, 10:26 AM ISTUpdated : Aug 17, 2020, 04:04 PM IST
അരുവിക്കരയിൽ റേഡിയോ ഓഫ് ചെയ്ത ദേഷ്യത്തില്‍ ചേട്ടൻ അനുജനെ കമ്പി കൊണ്ട് തലക്കടിച്ച് കൊന്നു

Synopsis

കാച്ചാണി സ്വദേശി ഷമീർ (27) ആണ് മരിച്ചത്. കാച്ചാണി ബിസ്മി നിവാസിൽ ഹിലാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

തിരുവനന്തപുരം: അരുവിക്കര കാച്ചാണിയിൽ ചേട്ടൻ അനുജനെ കമ്പിക്കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. ഇന്നലെ രാത്രി 12.30 യോടെയാണ് സംഭവം. കാച്ചാണി ബിസ്മി നിവാസിൽ ഷമീർ (27) ആണ് മരിച്ചത്. സഹോദരന്‍ ഹിലാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മാനസികസ്വസ്ഥമുള്ള ചേട്ടൻ ഹിലാൽ ഉറങ്ങി കിടക്കുകയായിരുന്ന ഷമീറിനെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. രാത്രിയിൽ ഹിലാൽ പതിവായി ഉച്ചത്തിൽ റേഡിയോ വെക്കാറുണ്ടെന്നും ഇന്നലെ ഷമീർ അത് ഓഫ് ചെയ്തതിന്‍റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്നും പൊലീസ് പറഞ്ഞു.

Also Read: മദ്യപാനത്തിനിടെ തര്‍ക്കം; തമ്മനത്ത് യുവാവിന് കുത്തേറ്റു

Also Read: എറണാകുളത്ത് രണ്ട് കൊവിഡ് മരണം കൂടി; സംസ്ഥാനത്ത് ഇന്ന് കൊവിഡിന് കീഴടങ്ങിയത് നാല് പേര്‍

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊലപാതക കേസിൽ സാക്ഷികളെ ഹാജരാക്കിയതിന്റെ വൈരാ​ഗ്യം; യുവാവിനെ കുത്തിപ്പരിക്കേൽപിച്ച പ്രതികൾ പിടിയിൽ
മെയിൻ സ്വിച്ച് ഓഫാക്കിയ നിലയിൽ, അടുക്കള വാതിൽ തുറന്നു കിടന്നിരുന്നു; വയോധികയുടെ മൃതദേഹം അടുക്കളയിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ