കൊച്ചി: എറണാകുളം തമ്മനത്ത് മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് യുവാവിന് കുത്തേറ്റു. പത്തനംതിട്ട അടൂർ സ്വദേശി മനുവിനാണ് കുത്തേറ്റത്. സംഭവത്തിൽ പന്തളം സ്വദേശിയും മനുവിൻറെ സുഹൃത്തുമായ ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇയാൾക്കെതിരെ വധ ശ്രമത്തിന് കേസെടുത്തു. മനുവും ബിജുവും ഒരു മുറിയിലാണ് താമസിച്ചിരുന്നത്. മദ്യാപനത്തിനിടെ മുറിയിലെ ഫാൻ ശരിയാക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. കുത്തേറ്റ മനുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.