ഉറങ്ങിക്കിടന്ന അച്ഛനെയും അമ്മയെയും മകൻ വെടിവെച്ച് കൊന്നു, ഹോട്ടൽ എഴുതി നൽകാൻ വിസമ്മതിച്ചതിന്

Published : Jul 23, 2022, 01:10 PM ISTUpdated : Jul 23, 2022, 01:16 PM IST
ഉറങ്ങിക്കിടന്ന അച്ഛനെയും അമ്മയെയും മകൻ വെടിവെച്ച് കൊന്നു, ഹോട്ടൽ എഴുതി നൽകാൻ വിസമ്മതിച്ചതിന്

Synopsis

ഹോട്ടല് തനിക്ക് എഴുതി നൽകണമെന്നായിരുന്നു മകൻ തരുണിന്റെ ആവശ്യം. എന്നാൽ ഈ ആവശ്യം ചന്ദ്രഭാൻ നിഷേധിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്...

ദില്ലി : ഹോട്ടൽ തന്റെ പേരിൽ എഴുതി നൽകാത്തതിന് മകൻ അച്ഛനെയും അമ്മയെയും വെടിവെച്ച് കൊന്നു. ഹരിയാനയിലെ ഝജ്ജര്‍ റോഡിലെ വാര്‍ഡ് 18ലാണ് അതിദാരുണമായ സംഭവം. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് ഇരട്ടക്കൊലപാതകം നടന്നതായി പൊലീസിന് വിവരം ലഭിച്ചത്. സംഭവ സ്ഥലത്ത് എത്തിയ പൊലീസ് മൃതദേഹം കണ്ടെടുത്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു 58 കാരനായ. ചന്ദ്രഭാനും ഭാര്യയുമാണ് കൊല്ലപ്പെട്ടത്. ഇയാൾ ഒരു ഹോട്ടൽ നടത്തി വരികയായിരുന്നു. ഹോട്ടല് തനിക്ക് എഴുതി നൽകണമെന്നായിരുന്നു മകൻ തരുണിന്റെ ആവശ്യം. എന്നാൽ ഈ ആവശ്യം ചന്ദ്രഭാൻ നിഷേധിച്ചു. 

ശനിയാഴ്ച പുലര്‍ച്ചെ അച്ഛനും അമ്മയും ഉറങ്ങിക്കിടക്കുമ്പോഴാണ് തരുൺ ഇരുവരെയും വെടിവെച്ച് കൊന്നത്. വെടിവെപ്പിന്റെ ശബ്ദം കേട്ട് ഓടിയെത്തിയ തരുണിന്റെ ഭാര്യയാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന ചന്ദ്രഭാനെയും ഭാര്യയെയും ആദ്യം കണ്ടത്. ഇവരാണ് സംഭവം പൊലീസിനെ അറിയിച്ചത്. കൊലപാതകത്തിന് പിന്നാലെ തരുൺ സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. ഇയാൾ ഇപ്പോൾ ഒളിവിലാണ്. പ്രതിക്ക് വേണ്ടി പൊലീസ് തിരച്ചിൽ ആരംഭിച്ചു. 

45കാരൻ ഭാര്യയെയും മൂന്ന് പെൺമക്കളെയും ജനൽപാളികൊണ്ട് ആക്രമിച്ചു, 18കാരി മരണത്തിന് കീഴടങ്ങി, പ്രതി ഒളിവിൽ

ദില്ലി : ദില്ലിയിലെ ജോഹ്രിപൂരിലെ ജെയിൻ കോളനിയിൽ 45 കാരൻ ഭാര്യയെയും പെൺമക്കളെയും ജനൽ പാളി ഉപയോഗിച്ച് ആക്രമിച്ചു. ആക്രമണത്തിൽ 18 കാരിയായ മകൾ മരിച്ചു. ഒരാൾ തന്റെ പെൺമക്കളെ ആക്രമിച്ചതായും പരിക്കേറ്റവരെ ജിടിബി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും കരവാൽ നഗർ പൊലീസ് സ്റ്റേഷനിൽ സന്ദേശം ലഭിക്കുകയായിരുന്നു. 

ആശുപത്രിയിൽ എത്തിയപ്പോൾ, അമ്മയും മൂന്ന് പെൺമക്കളും അടക്കം നാല് പേരെ അവരുടെ ബന്ധുക്കളിൽ ഒരാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് കണ്ടെത്തി. അന്വേഷണത്തിൽ, വ്യാഴാഴ്ച രാവിലെ 7.15 ന്, ദീപ് സെയ്ൻ ഭാര്യയുമായി വഴക്കുണ്ടാക്കി, തുടർന്ന് തകർന്ന ജനൽ ചില്ലുകൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് വ്യക്തമായി. അമ്മയുടെ നിലവിളി കേട്ട് പെൺകുട്ടികൾ ഇടപെട്ട് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പ്രതി അവരെയും ആക്രമിക്കുകയായിരുന്നു.

പെൺമക്കളിൽ ഒരാൾക്ക് വയറിലും മറ്റുള്ളവർക്ക് നെഞ്ചിലും കൈകളിലും പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് ശേഷം ദീപ് സെയ്ൻ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. തുടർന്ന് കുടുംബാംഗങ്ങൾ ബന്ധുക്കളിൽ ഒരാളെ വിളിച്ച് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയ്ക്കിടെ പ്രതിയുടെ 18 വയസ്സുള്ള മകൾ മരണത്തിന് കീഴടങ്ങി. അതേസമയം, 23 വയസ്സുള്ള ഒരു മകളും അവരുടെ 42 കാരിയായ അമ്മയും ഇപ്പോഴും ചികിത്സയിലാണ്. 21 കാരിയായ മൂന്നാമത്തെ മകളെ ഡിസ്ചാർജ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതിക്കായുള്ള തെരച്ചിൽ ആരംഭിച്ചു. 

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ