50കാരനെ വീ‌ട്ടിനുള്ളിലെ ഫ്രിഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി

Published : Jul 23, 2022, 06:37 AM ISTUpdated : Jul 23, 2022, 06:41 AM IST
50കാരനെ വീ‌ട്ടിനുള്ളിലെ ഫ്രിഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി

Synopsis

സക്കീർ എന്നയാളാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. പ്രാഥമികാന്വേഷണത്തിൽ ഇയാൾ വീട്ടിൽ തനിച്ചാണ് താമസിക്കുന്നതെന്നും ഭാര്യയും കുട്ടികളും അടുത്തില്ലെന്നും പൊലീസ് പറഞ്ഞു.

ദില്ലി: വടക്കുകിഴക്കൻ ദില്ലിയിലെ സീലംപൂരിൽ വീട്ടിലെ ഫ്രിഡ്ജിനുള്ളിൽ 50 വയസുകാരന്റെ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച രാത്രി 7.15ഓടെ ബന്ധു ഫോൺ കോളുകൾ അറ്റൻഡ് ചെയ്യുന്നില്ലെന്ന് വിളിച്ചയാൾ അറിയിച്ചതായി പൊലീസ് പറഞ്ഞു. പരിശോധനക്കായി പൊലീസ്  ഗൗതംപുരിയിലെ വീട്ടിലെത്തിയപ്പോഴാണ് ഫ്രിഡ്ജിൽ മരിച്ച നിലയിൽ കണ്ടത്. മൃതദേഹം റഫ്രിജറേറ്ററിൽ മരവിച്ച നിലയിലായിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

കസ്റ്റഡിയിലിരിക്കെ മരിച്ച സജീവന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന്, പൊലീസുകാരെ ചോദ്യംചെയ്യാൻ ക്രൈംബ്രാഞ്ച്

സക്കീർ എന്നയാളാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. പ്രാഥമികാന്വേഷണത്തിൽ ഇയാൾ വീട്ടിൽ തനിച്ചാണ് താമസിക്കുന്നതെന്നും ഭാര്യയും കുട്ടികളും അടുത്തില്ലെന്നും പൊലീസ് പറഞ്ഞു. നിയമനടപടി സ്വീകരിച്ചുവരികയാണ്. കൊലപാതകത്തിൽ പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. 

സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ യുവതിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി കടന്നുപിടിച്ച യുവാവ് പിടിയിൽ

 

തിരുവനന്തപുരം:  എഞ്ചിനീയറിംഗ്  കോളേജില്‍ സായാഹ്ന ബാച്ച് വിദ്യാര്‍ത്ഥിനിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി കടന്നുപിടിച്ച യുവാവ് പിടിയിൽ. വൈകീട്ട് ക്ലാസ് കഴിഞ്ഞുവരുമ്പോഴാണ് സംഭവം. വാമനപുരം പൂവത്തൂര്‍ ഗ്രീഷ്മ ഭവനില്‍ റിജേഷിനെയാണ് (23) വെഞ്ഞാറമൂട് പൊലീസ് പിടികൂടിയത്.  ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി 9:30നാണ് സംഭവം. 

ചിതറ സ്വദേശിനിയും സർക്കാര്‍ ഉദ്യോഗസ്ഥയുമായ യുവതി ക്ലാസ്സ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ വെഞ്ഞാറമൂടിന് സമീപം കീഴായിക്കോണത്ത് വച്ച് ബൈക്കിൽ എത്തിയ അജ്ഞാതനായ ഒരാള്‍ ആക്രമിക്കാൻ ശ്രമിച്ചു. എന്നാൽ യുവതി ഇയാളിൽ നിന്ന് രക്ഷപെട്ട് പൊലീസിനെ വിവരം അറിയിച്ചു. ശേഷം യാത്ര തുടർന്ന യുവതിയെ വാമനപുരം പാലത്തിനു സമീപംവെച്ചും ആറാംതാനത്തുവെച്ചും വീണ്ടും പ്രതി ആക്രമിക്കുകയും കടന്നുപിടിക്കുകയും ചെയ്തതായി പറയുന്നു. 

തുടർന്ന് ഇവർ നിലവിളിക്കുകയും ഇത് കേട്ട് അതുവഴി വരികയായിരുന്ന യുവാക്കളെ കണ്ടു അക്രമി രക്ഷപ്പെടുകയുമായിരുന്നു. വീട്ടിൽ എത്തിയ ശേഷം ഭർത്താവിനൊപ്പം വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ എത്തി യുവതി പരാതി നൽകി. സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊലപാതക കേസിൽ സാക്ഷികളെ ഹാജരാക്കിയതിന്റെ വൈരാ​ഗ്യം; യുവാവിനെ കുത്തിപ്പരിക്കേൽപിച്ച പ്രതികൾ പിടിയിൽ
മെയിൻ സ്വിച്ച് ഓഫാക്കിയ നിലയിൽ, അടുക്കള വാതിൽ തുറന്നു കിടന്നിരുന്നു; വയോധികയുടെ മൃതദേഹം അടുക്കളയിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ