
ശ്രീനഗർ: രണ്ടാനമ്മയെ യുവാവ് തീകൊളുത്തി കൊന്നു. ജമ്മു കശ്മീരിലെ ഉദ്ദംപുരിലാണ് സംഭവം. ഉദ്ദംപുരിൽ താമസിക്കുന്ന കേശവ് വർമയുടെ ഭാര്യ സുഷമ ദേവി(45)യാണ് മരിച്ചത്. സംഭവത്തിൽ കേശവ് വർമയുടെ ആദ്യവിവാഹത്തിലെ മകനായ മോകേഷ് വർമ(30)യെ പൊലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച വൈകിട്ടാണ് ഉദ്ദംപുരിലെ വീട്ടിൽവെച്ച് മോകേഷ് വർമ സുഷമ ദേവിയെ ആക്രമിച്ചത്. സുഷമ ദേവിയുടെ ദേഹത്ത് ഡീസൽ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. 70 ശതമാനത്തോളം പൊള്ളലേറ്റ സുഷമ ദേവിയെ ജമ്മുവിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം രാത്രി മരിച്ചു.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
അതിനിടെ, ദേഹമാസകലം തീപടർന്ന് വീട്ടിൽനിന്ന് നിലവിളിച്ചോടുന്ന സുഷമ ദേവിയുടെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ദേഹമാസകലം തീപടർന്നനിലയിലാണ് ഇവർ പ്രാണരക്ഷാർഥം വീട്ടിൽനിന്ന് പുറത്തേക്ക് ഇറങ്ങിയോടിയത്. തുടർന്ന് ഓടിയെത്തിയ അയൽക്കാരാണ് തീയണച്ച് സുഷമ ദേവിയെ ആശുപത്രിയിൽ എത്തിച്ചത്.
യുവാവ് രണ്ടാനമ്മയെ കൊലപ്പെടുത്തിയതിന്റെ കാരണം പൊലീസ് വ്യക്തമാക്കിയിട്ടില്ല. അതേസമയം, കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രതി സുഷമ ദേവിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
മുന്നറിയിപ്പ്: വീഡിയോ ദൃശ്യങ്ങൾ അസ്വസ്ഥതയുണ്ടാക്കിയേക്കാം
Watch | Jammu and Kashmir: A middle-aged man has been arrested after he allegedly set his stepmother ablaze in Udhampur district.
📌 Police officials today said that a woman identified as Sushma Devi (68), a resident of Housing Colony, Udhampur, suffered 60 to 70% burn injuries after her stepson allegedly sprinkled diesel and set her ablaze.
📌 She was shifted to district hospital in a critical condition and was later referred to GMC Jammu for specialised treatment, but she succumbed to her injuries.
📌 Police, however, have arrested the accused, they said, adding, "A probe has been initiated into the matter to ascertain the reasons for alleged attack."
(Source: Third Party)
— United News of India (@uniindianews) October 22, 2026
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam