പെരുവന്താനത്ത് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം

Published : May 30, 2022, 04:58 PM ISTUpdated : May 30, 2022, 05:03 PM IST
പെരുവന്താനത്ത് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം

Synopsis

2015 മെയ് 26നാണ് രാത്രിയാണ് കേസിനാസ്പദമായ സംഭവം. പ്രതിയായ ദേവസ്യ ഭാര്യ മേരിയെ മദ്യപിച്ചെത്തി രാത്രിയില്‍ കഴുത്തറത്ത് കൊന്നുവെന്നതാണ്  കേസ്.

തൊടുപുഴ: പെരുവന്താനത്ത് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസില്‍ (Murder Case)  പ്രതിക്ക് ജീവപര്യന്തം ശിക്ഷ. പെരുവന്താനം കോട്ടാരത്തില്‍ ദേവസ്യക്ക് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി നാല് ആണ് ശിക്ഷ വിധിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പ്രതിയായ ദേവസ്യ ഭാര്യ മേരിയെ മദ്യപിച്ചെത്തി രാത്രിയില്‍ കഴുത്തറുത്ത് കൊന്നുവെന്നതാണ്  കേസ്.

2015 മെയ് 26നാണ് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ ഭാര്യ 65കാരി മേരിയെ രാത്രി വീട്ടിലെ കിടപ്പ് മുറിയിൽ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. നിരന്തരം വഴക്കുണ്ടാക്കുന്ന സ്വഭാവക്കാരനായ പ്രതി മദ്യപിച്ചെത്തി പലപ്പോഴും കൊല്ലുമെന്ന് പറഞ്ഞ് ഭാര്യയെയും മക്കളെയും ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. ഭീഷണി ഭയന്ന് പ്രതിയുടെ മകനും ഭാര്യയും കുട്ടിയും തൊടുപുഴക്ക് താമസം മാറ്റിയിരുന്നു. പിന്നീട് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പ്രതി മകനോടും മകളോടും ഫോണിൽ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. അയൽവാസിയുടെ വീട്ടിൽ ചെന്നും പ്രതി വിവരം പറഞ്ഞു. സംശയം തോന്നിയ അയൽവാസി ചെന്നുനോക്കിയപ്പോൾ കഴുത്ത് മുറിഞ്ഞ് രക്തത്തിൽ കുളിച്ച് കട്ടിലിൽ മരിച്ചുകിടക്കുന്ന നിലയിൽ മേരിയെ കാണുകയായിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പരീക്ഷയ്ക്ക് വൈകിയെത്തിയത് ചോദ്യം ചെയ്ത അധ്യാപികയെ തല്ലി വിദ്യാർത്ഥി; പന്ത്രണ്ടാം ക്ലാസുകാരൻ അറസ്റ്റിൽ
അര്‍ദ്ധരാത്രി മദ്യലഹരിയിൽ യുവതികൾ, നടുറോഡിൽ പരാക്രമം; ടാക്സി ഡ്രൈവറെ ചെയിൻ കൊണ്ട് മർദ്ദിച്ചു