കാട്ടാക്കടയിൽ തോക്കുചൂണ്ടി കവർച്ച, മുഖംമൂടി ധരിച്ചെത്തിയ സംഘം വീട്ടമ്മയുടെ കമ്മൽ കവർന്നു, ഒടുവിൽ ട്വിസ്റ്റ്

Published : May 29, 2022, 11:26 AM ISTUpdated : May 29, 2022, 11:29 AM IST
കാട്ടാക്കടയിൽ തോക്കുചൂണ്ടി കവർച്ച, മുഖംമൂടി ധരിച്ചെത്തിയ സംഘം വീട്ടമ്മയുടെ കമ്മൽ കവർന്നു, ഒടുവിൽ ട്വിസ്റ്റ്

Synopsis

വീട്ടുകാരുടെ മൊഴിയനുസരിച്ച് നഷ്ടപ്പെട്ട കമ്മൽ സ്വർണമായിരുന്നില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്.

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ തോക്കുചൂണ്ടി കവർച്ച. മുഖം മൂടി ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് തോക്കുചൂണ്ടി കമ്മൽ മോഷ്ടിച്ചത്. കാട്ടാക്കട പുല്ലുവിളാകത്ത് ഇന്ന് രാവിലെയാണ് കവർച്ച നടന്നത്. സംഭവം നടക്കുമ്പോൾ വയോധികയായ സ്ത്രീയും കൊച്ചുമകളുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. എന്നാൽ വീട്ടുകാരുടെ മൊഴിയനുസരിച്ച് നഷ്ടപ്പെട്ട കമ്മൽ സ്വർണമായിരുന്നില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. സമീപത്തെ കഞ്ചാവ് സംഘങ്ങളെ കേന്ദ്രീകരിച്ച് കാട്ടാക്കാട പൊലീസ്  അന്വേഷണം ആരംഭിച്ചു. 

കല്ലടയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പെൺകുട്ടിയുടെ മൃതദേഹം കിട്ടി

കൊല്ലം: കഴിഞ്ഞ ദിവസം കല്ലടയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പെൺകുട്ടിയുടെ മൃതദേഹം കിട്ടി. അപകടം നടന്ന സ്ഥലത്ത് നിന്നും രണ്ട് കിലോമീറ്റർ ദൂരെ നിന്നാണ് കാണാതായ അപർണയുടെ മൃതദേഹം കണ്ടെത്തിയത്. മൊബൈലിൽ സെൽഫിയെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കൂടല്‍ സ്വദേശിനിയായ അപര്‍ണ പത്തനാപുരം മൗണ്ട് താബോറ് സ്കൂളിലെ സഹപാഠിയായ അനുഗ്രഹയുടെ വീട്ടിൽ സന്ദർശനത്തിനെത്തിയതായിരുന്നു.

'ഇവനെ കൈയോടെ പിടി കൂടിയിട്ടുണ്ട്. എന്ത് ചെയ്യണം? നിങ്ങൾ പറയൂ'; ശ്യാം മോഹനൊപ്പം വേണുഗോപാല്‍

ഉച്ചയോടെ ഇരുവരും അനുഗ്രഹയുടെ സഹോദരന്‍ അഭിനവിനൊപ്പം കല്ലടയാറിലെ വെള്ളാറമൺ കടവിലേക്ക് പോയി. വെള്ളത്തിലിറങ്ങി ഫോട്ടോ എടുക്കുന്നതിനിടെ പെൺകുട്ടികള്‍ ഇരുവരും ഒഴുക്കില്‍പ്പെട്ടു. രക്ഷിക്കാനിറങ്ങിയ അഭിനവും ഒഴുക്കില്‍പ്പെട്ടു. അനുഗ്രഹയും അഭിനവും രക്ഷപ്പെട്ടെങ്കിലും അപർണയെ രക്ഷിക്കാനായില്ല. അനുഗ്രഹ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. 

 

PREV
Read more Articles on
click me!

Recommended Stories

കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്
കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്