സുഹൃത്തായ യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ ആളും മരിച്ചു

Published : Mar 11, 2024, 07:46 PM IST
സുഹൃത്തായ യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ ആളും മരിച്ചു

Synopsis

സരിതയെ മേലെ കുണ്ടയത്തുള്ള വീട്ടിലെത്തി, ബിനു വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു.ശേഷം ഇരുവരും തമ്മില്‍ സംസാരവും വാക്കേറ്റവും ആയി. ഇതിനൊടുവില്‍ കയ്യില്‍ കരുതിയിരുന്ന പെട്രോളെടുത്ത് സരിതയുടെ  ദേഹത്തൊഴിച്ച് തീ കൊളുത്തി

തിരുവനന്തപുരം: ചേങ്കോട്ടുകോണത്ത് യുവതിയെ തീക്കൊളുത്തി കൊലപ്പെടുത്തിയ സുഹൃത്തും മരിച്ചു. പൗഡിക്കോണം ചെല്ലമംഗലം സ്വദേശിയായ ബിനു (50) ആണ് മരിച്ചത്.

ചേങ്കോട്ടുകോണം സ്വദേശിനി സരിത (46) യെ പെട്രോളൊഴിച്ച് കത്തിക്കുന്നതിനിടെ ഇയാൾക്കും പൊള്ളലേറ്റിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചിരിക്കുന്നത്. 

മാര്‍ച്ച് നാലിന് രാത്രിയിലാണ് സംഭവം നടന്നത്. സരിതയെ മേലെ കുണ്ടയത്തുള്ള വീട്ടിലെത്തി, ബിനു വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു.ശേഷം ഇരുവരും തമ്മില്‍ സംസാരവും വാക്കേറ്റവും ആയി. ഇതിനൊടുവില്‍ കയ്യില്‍ കരുതിയിരുന്ന പെട്രോളെടുത്ത് സരിതയുടെ  ദേഹത്തൊഴിച്ച് തീ കൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. 

അപകടത്തില്‍ ബിനുവിനും സാരമായി പൊള്ളലേറ്റിരുന്നു. തീ പടര്‍ന്നതോടെ ബിനു സമീപത്തുള്ള കിണറ്റിലേക്ക് ചാടി. പിന്നീട് ഫയര്‍ഫോഴ്സെത്തി ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

Also Read:- കട്ടപ്പന ഇരട്ട കൊലപാതകം: വീണ്ടും പഴയ സ്ഥലത്ത് കുഞ്ഞിന്‍റെ മൃതദേഹാവശിഷ്ടത്തിനായി വീണ്ടും തിരച്ചിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റബർ ടാപ്പിം​ഗ് കൃത്യമായി ചെയ്യാത്തത് ഉടമയെ അറിയിച്ചു; നോട്ടക്കാരനെ തീകൊളുത്തി കൊലപ്പെടുത്തി, സാലമൻ കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം
വിദ്യാർത്ഥി വിസയിൽ വിദേശത്ത് എത്തിയ മുൻഭാര്യ ഫോൺ എടുത്തില്ല, ജീവനൊടുക്കി യുവാവ്, കേസെടുത്ത് പൊലീസ്