
അമൃത്സര്‍: അമൃത്സറിൽ മകളെ കൊന്ന് മൃതദേഹം മോട്ടോർ സൈക്കിളിൽ കെട്ടി വലിച്ച് പിതാവ്. വീട്ടിൽ നിന്ന് ഒരുദിവസം മാറി നിന്നതിനാണ് 20 വയസ്സുള്ള മകളെ പിതാവ് കൊന്നത്. ബൈക്കില്‍ കെട്ടിവലിച്ചുകൊണ്ടുവന്ന മകളുടെ മൃതദേഹം ഇയാള്‍ റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിക്കുകയായിരുന്നു. അമൃത്സറിലെ മഝല്‍ ഗ്രാമത്തിലാണ് ക്രൂരമായ കൊലപാതകം നടന്നത്. വ്യാഴാഴ്ചയായിരുന്നു കൊലപാതകം.
വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെ ആയിരുന്നു കൊലപാതകം. ദല്‍ബീര്‍ സിംഗ് എന്ന ബാവു എന്നയാളാണ് മകളെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്. ബുധനാഴ്ച വീട്ടില്‍ ആരെയും അറിയിക്കാതെ മകള്‍ പുറത്ത് പോവുകയും അടുത്ത ദിവസം തിരിച്ച് വന്നതിനും പിന്നാലെയാണ് കൊലപാതകം നടന്നത്. തിരിച്ചെത്തിയ മകളെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദനത്തിന് പിന്നാലെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു.
വീട്ടുകാര്‍ അതിക്രമം തടയാന്‍ ശ്രമിച്ചതോടെ ഇവരെ ഒരു മുറിയില്‍ അടച്ചിട്ട ശേഷമായിരുന്നു കൊലപാതകമെന്നാണ് ദല്‍ബീര്‍ സിംഗിന്റെ പിതാവ് ജോഗീന്ദര്‍ സിംഗ് പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്. ഇയാള്‍ക്കെതികെ കൊലപാതകം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസ് എടുത്തിട്ടുണ്ട്. ഇയാള്‍ പെണ്‍കുട്ടിയെ ബൈക്കില്‍ കെട്ടി വലിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
മറ്റൊരു സംഭവത്തില്‍ കിടപ്പുരോഗിയായ അമ്മയെ കട്ടിലിൽ തലയിടിപ്പിച്ച് കൊലപ്പെടുത്തിയ ഇടുക്കിയില്‍ മകന്‍ പിടിയിലായത് കഴിഞ്ഞ ദിവസമാണ്. മണിയാറൻകുടി സ്വദേശിനി പറമ്പപ്പുള്ളിൽ വീട്ടിൽ തങ്കമ്മയുടെ മരണമാണ് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തിയത്. കിടപ്പു രോഗിയായിരുന്നു തങ്കമ്മ. ഭക്ഷണം നൽകിയപ്പോൾ കഴിക്കാതിരുന്നതിനെ തുടർന്ന് സജീവ് ചില്ലു ഗ്ലാസ്സിന് മുഖത്തിടിച്ചു. പിന്നീട് കട്ടിലിൽ തലയിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. മദ്യലഹരിയിലായിരുന്നു ക്രൂരമായ സംഭവം നടന്നത്.
ജൂലൈ 30 നാണ് തങ്കമ്മ ആക്രമിക്കപ്പെട്ടത്. തൊട്ടടുത്ത ദിവസം സജീവ് തന്നെ അമ്മയെ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ ഈ മാസം ഏഴിന് തങ്കമ്മ മരിച്ചത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ്, പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. ചോദ്യം ചെയ്യലിൽ പ്രതി സജീവ് സത്യം പറഞ്ഞു. ഇതോടെയാണ് അറസ്റ്റ് ചെയ്യുകയായിരുന്നു.