പിതാവ് രണ്ട് പെണ്‍കുട്ടികളെ ഇഷ്ടികയ്ക്ക് അടിച്ചു കൊലപ്പെടുത്തി

Web Desk   | Asianet News
Published : May 26, 2020, 09:55 AM IST
പിതാവ് രണ്ട് പെണ്‍കുട്ടികളെ ഇഷ്ടികയ്ക്ക് അടിച്ചു കൊലപ്പെടുത്തി

Synopsis

കുട്ടികള്‍ ഇത് വകകയ്ക്കാതെ കളി തുടര്‍ന്നതോടെ ഇയാള്‍ ഇഷ്ടിക കൊണ്ട് കുട്ടികളുടെ തലയ്ക്കടിക്കുകയായിരുന്നുവെന്ന് എ.എസ്.പി അസിത് ശ്രീവാസ്തവ പറഞ്ഞു. 

ലക്‌നൗ: അനുസരണക്കേട് കാണിച്ചുവെന്ന് പറഞ്ഞ് പിതാവ് രണ്ട് പെണ്‍കുട്ടികളെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ശാന്ത് കബീര്‍ നഗറില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം.

അഞ്ചും രണ്ടരയും വയസ്സുള്ള പെണ്‍കുട്ടികളാണ് കൊല്ലപ്പെട്ടത്. രാത്രിയില്‍ വീടിനുള്ളില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികളോട് കളിനിര്‍ത്താന്‍ പിതാവ് ജയ്‌നുള്‍ അബ്ദീന്‍ (40) ആവശ്യപ്പെട്ടു. കുട്ടികള്‍ ഇത് വകകയ്ക്കാതെ കളി തുടര്‍ന്നതോടെ ഇയാള്‍ ഇഷ്ടിക കൊണ്ട് കുട്ടികളുടെ തലയ്ക്കടിക്കുകയായിരുന്നുവെന്ന് എ.എസ്.പി അസിത് ശ്രീവാസ്തവ പറഞ്ഞു. നിഷ (അഞ്ച് വയസ്), റൂബി (3 വയസ്) എന്നീ കുട്ടികളാണ് കൊല്ലപ്പെട്ടത്.

അമിത മദ്യപാനത്തിന് അടിമയായിരുന്ന ജയ്‌നുള്‍ അബ്ദീനില്‍ നിന്നും ഭാര്യ രണ്ടു വര്‍ഷം മുന്‍പ് വിവാഹമോചനം നേടിയിരുന്നു. കുട്ടികളുമൊത്ത് വീട്ടില്‍ ഇയാള്‍ തനിച്ചായിരുന്നു താമസം. വൈകാതെ മറ്റൊരു വിവാഹം കഴിക്കാനുള്ള ആലോചനയിലുമായിരുന്നു.

PREV
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും