അമ്മയ്ക്ക് എപ്പോഴും അസുഖം; 'മോക്ഷം' നല്‍കാന്‍ ഇരുമ്പ് വടികൊണ്ട് അടിച്ചുകൊലപ്പെടുത്തി മകന്‍

Web Desk   | Asianet News
Published : Dec 30, 2019, 04:44 PM ISTUpdated : Dec 30, 2019, 05:22 PM IST
അമ്മയ്ക്ക് എപ്പോഴും അസുഖം; 'മോക്ഷം' നല്‍കാന്‍ ഇരുമ്പ് വടികൊണ്ട് അടിച്ചുകൊലപ്പെടുത്തി മകന്‍

Synopsis

വിട്ടുമാറാതെ അസുഖങ്ങള്‍ അമ്മയെ ബുദ്ധിമുട്ടിക്കുന്നത് കണ്ട് നില്‍ക്കാന്‍ സാധിക്കാത്തതുകൊണ്ടാണ് കൊലപാതകമെന്നാണ് മകന്‍റെ മൊഴി  

മുംബൈ: അമ്മയെ ഇരുമ്പ് വടികൊണ്ട് അടിച്ചുകൊലപ്പെടുത്തി മകൻ. മഹാരാഷ്ട്രയിലെ പൽഘറിലാണ് സംഭവം. ജയ്പ്രകാശ് ദിബിയ എന്നയാളാണ് അമ്മ ചന്ദ്രവതിയെ അടിച്ച് കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയെ കാണാതെ വന്നതിനെ തുടര്‍ന്ന് ഇളയമകന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ ് ചന്ദ്രമതിയെ അന്വേഷിക്കാന്‍ തുടങ്ങിത്.

വിട്ടുമാറാതെ നില്‍ക്കുന്ന അമ്മയുടെ രോഗത്തില്‍ മനംമടുത്താണ് ജയ്പ്രകാശ് കൊലനടത്തിയതെന്ന് ഇയാള്‍ മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. ഞായറാഴ്ചയാണ് ജയ്പ്രകാശ് കൃത്യം നടത്തിയത്. വീട്ടിലെ അടുക്കളയില്‍ നില്‍ക്കുകയായിരുന്ന ചന്ദ്രവതിയെ ഇരുമ്പുവടികൊണ്ട് ജയ്പ്രകാശ് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവച്ചു തന്നെ ഇവർ മരണത്തിന് കീഴടങ്ങിയതായി പൊലീസ് പറയുന്നു.

ചന്ദ്രവതിയുടെ ഇളയമകൻ പരാതി നൽകിയതിന് പിന്നാലെയാണ് ജയ്പ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തത്. താനാണ് കൊലനടത്തിയതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. അമ്മയ്ക്ക് എപ്പോഴും രോഗമാണെന്നും അതില്‍ മനംമടുത്താണ് അമ്മയ്ക്ക് 'മോക്ഷം' ലഭിക്കാനായി കൊലനടത്തിയതെന്നും ഇയാൾ പറഞ്ഞതായി അന്വേഷണ ഉദ്യോ​ഗസ്ഥർ വ്യക്തമാക്കുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്
നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ