
ഹൈദരാബാദ്: ലൈംഗിക ബന്ധത്തിന് സമ്മതിക്കാത്തതിൽ കുപിതനായ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. ഹൈദരാബാദിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. മെയ് 20നാണ് സംഭവം നടന്നതെങ്കിലും 10 ദിവസത്തിന് ശേഷമാണ് പുറത്തറിഞ്ഞത്. പോസ്റ്റ്മോർട്ടത്തിൽ കൊലപാതകമാണെന്ന് തെളിഞ്ഞതോടെ ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്തതിൽ നിന്നാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. 20കാരിയും പിഞ്ചുകുഞ്ഞിന്റെ അമ്മയുമായ ജാൻസിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ജാതവത് തരുൺ(24) ആണ് അറസ്റ്റിലായത്. ലൈംഗികബന്ധം നിരസിച്ചതിന് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.
2021ലാണ് ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചത്. ഓട്ടോ ഡ്രൈവറായ തരുൺ വിവാഹ ശേഷം ഭാര്യയുമൊത്ത് ഹൈദരാബാദിലേക്ക് കുടിയേറി. കാജാഭാഗ് ഏരിയയിലായിരുന്നു താമസം. ഏപ്രിൽ 16ന് ജാൻസ് പെൺകുഞ്ഞിന് ജന്മം നൽകി. സംഭവം ദിവസം വളരെ ക്ഷീണിതയാണെന്നും ലൈംഗിക ബന്ധത്തിന് തയ്യാറല്ലെന്നും ജാൻസി പറഞ്ഞു. എന്നാൽ തരുൺ നിർബന്ധിച്ചു. ജാൻസി കടുത്ത എതിർപ്പുയർത്തിയതോടെ തരുൺ വായും മൂക്കും കൈകൊണ്ട് പൊത്തിപ്പിടിച്ചു.
8 വര്‍ഷമായി വിവാഹേതര ബന്ധം, അബദ്ധത്തില്‍ കൊലപാതകം; കഴുത്തറുത്ത് യുവതിയെ ഉപേക്ഷിച്ച് കാമുകന്‍
ശ്വാസം കിട്ടാതെ പിടഞ്ഞ ജാൻസിയുടെ വായിൽ നിന്ന് നുരയും പതയും വരുകയും ബോധരഹിതയാകുകയും ചെയ്തു. ഭയന്ന തരുൺ ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തു. ഉടൻ തന്നെ ഒവൈസി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റോമോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. ജാൻസിയുടെ പിതാവ് നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam