നിലത്ത് വീണ യുവതി മരിച്ചതോടെയാണ് ബ്ലേഡ് ഉപയോഗിച്ച് യുവാവ് കാമുകിയുടെ കഴുത്തറുത്തത്. വിവാഹിതനായ യുവാവുമായി കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി വിവാഹേതര ബന്ധം സൂക്ഷിച്ചിരുന്ന യുവതിയാണ് കൊല്ലപ്പെട്ടത്. 

ഉദ്ദം സിംഗ് നഗര്‍: വാക്കേറ്റത്തിനിടയില്‍ കാമുകന്‍ പിടിച്ചുതള്ളിയ കാമുകി നിലത്ത് വീണ് മരിച്ചു. ദില്ലിയിലെ ഉദ്ദം സിംഗ് നഗറിലാണ് സംഭവം. കൊലപാതകത്തിന് പിന്നാലെ ഭയന്നുപോയ കാമുകന്‍ യുവതിയുടെ മൃതദേഹം ബ്ലേഡ് കൊണ്ട് കഴുത്ത് അറുത്ത് സമീപത്തെ പാടത്ത് ഉപേക്ഷിക്കുകയായിരുന്നു. നിലത്ത് വീണ യുവതി മരിച്ചതോടെയാണ് ബ്ലേഡ് ഉപയോഗിച്ച് യുവാവ് കാമുകിയുടെ കഴുത്തറുത്തത്. വിവാഹിതനായ യുവാവുമായി കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി വിവാഹേതര ബന്ധം സൂക്ഷിച്ചിരുന്ന യുവതിയാണ് കൊല്ലപ്പെട്ടത്. 

യുവാവിന്‍റെ സ്ഥാപനത്തിലാണ് യുവതി ജോലി ചെയ്തിരുന്നത്. യുവതിക്ക് താനല്ലാതെ മറ്റൊരു പങ്കാളി ഉണ്ടെന്ന സംശയത്തേത്തുടര്‍ന്നാണ് ഇരുവരും തമ്മില്‍ കലഹിച്ചത്. തര്‍ക്കത്തിനിടെ പിടിച്ച് തള്ളിയതോടെ നിലത്ത് വീണ യുവതി മരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബ്ലേഡ് ഉപയോഗിച്ച് യുവാവ് ഇവരുടെ കഴുത്ത് അറുത്ത് മൃതദേഹം പാടത്ത് ഉപേക്ഷിച്ചത്. ദില്ലിയിലെ കനോരി ഗ്രാമത്തിലെ പാടത്ത് നിന്നാണ് തലയറുത്ത നിലയില്‍ യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെത്തുന്നത്. സാവിത്രി ദേവിയെന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. സാവിത്രി ദേവിയുടെ ഫോണിലെ വിവരങ്ങള്‍ സംബന്ധിച്ച അന്വേഷണമാണ് തൊഴിലുടമയിലേക്ക് എത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അവിഹിത ബന്ധം ചോദ്യം ചെയ്ത ഭാര്യയെ തല്ലി; സിപിഎം നേതാവിനെ പാർട്ടി സസ്പെന്റ് ചെയ്തു

കൊലപാതകത്തിന് പിന്നാലെ കഴുത്ത് അറുക്കാനായി ഉപയോഗിച്ച ബ്ലേഡ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം യുവതിയുടെ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ട് നല്‍കും. സംഭവത്തില്‍ യുവാവിനെതിരെ കൊലപാതകം അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളതെന്ന് കാഷിപൂര്‍ എസ്പി വിശദമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം