
സുറത്ത്: അശ്ലീല വീഡിയോ കാണുന്നത് എതിർത്ത യുവതിയെ ഭർത്താവ് തീകൊളുത്തി കൊന്നു. ഗുജറാത്തിലെ സൂറത്തിൽ തിങ്കളാഴ്ചയാണ് സംഭവം. ഞായറാഴ്ച രാത്രിയാണ് അശ്ലീല വീഡിയോ കാണുന്നത് ഭാര്യയായ കാജൽ എതിർത്തത്. ഇതേക്കുറിച്ചുള്ള തർക്കം തിങ്കളാഴ്ചയും തുടരുകയായിരുന്നു. ഇതിനിടെ ഭർത്താവ് കിഷോർ പട്ടേൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ആശുപത്രിയിൽ വച്ചാണ് യുവതി മരണത്തിന് കീഴടങ്ങിയത്.
ഭർത്താവിനെ കോടതി റിമാൻഡ് ചെയ്തു. ഞായറാഴ്ച രാത്രി അശ്ലീല വീഡിയോ കാണുന്നത് നിര്‍ത്താൻ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടുവെന്ന് കാജളിന്‍റെ മരണ മൊഴിയില്‍ പറയുന്നുണ്ട്. ഇതാണ് വഴക്കിന് കാരണമായത്. രാത്രി മുഴുവൻ നീണ്ട വഴക്ക് തിങ്കളാഴ്ച രാവിലെയും തുടര്‍ന്നു. ഇതോടെ ഭര്‍ത്താവായ കിഷോര്‍ തന്നെ ഉപദ്രവിക്കാൻ തുടങ്ങിയെന്നാണ് കാജളിന്‍റെ മൊഴി. ആദ്യം പൊലീസ് കൊലപാതക ശ്രമത്തിനുള്ള വകുപ്പുകളാണ് ചുമത്തിയിരുന്നത്.
കാജള്‍ മരണപ്പെട്ടതോടെ കൊലപാതകക്കുറ്റം ഭര്‍ത്താവിനെതിരെ ചുമത്തിയിട്ടുണ്ട്. 40 ശതമാനം പൊള്ളലേറ്റ നിലയിലാണ് കാജളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിയെ രക്ഷിക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു ഡോക്ടര്‍മാര്‍. എന്നാല്‍, ശ്വാസകോശത്തിലെ അണുബാധ മൂലം ആരോഗ്യ നില മോശമാവുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
മുംബൈയിലെ ഒരു ഡയമണ്ട് യൂണിറ്റില്‍ ജോലി ചെയ്യുമ്പോഴാണ് കിഷോറും കാജളും കണ്ടുമുട്ടുന്നത്. ആദ്യം ഇരുവരും സുഹൃത്തുക്കളായിരുന്നു. ഏകദേശം ഒരു വര്‍ഷം മുമ്പാണ് വിവാഹിതരാകാനുള്ള ആഗ്രഹം ഇവര്‍ മാതാപിതാക്കളെ അറിയിച്ചത്. കാജളിന്‍റെ വിവാഹം മുമ്പ് കഴിഞ്ഞിരുന്നെങ്കിലും അഞ്ച് വര്‍ഷം മുമ്പ് ഭര്‍ത്താവ് മരണപ്പെട്ടു. ഇരുവരും അടുത്തിടയായി വഴക്ക് പതിവായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ഇതിനിടെ ആൺസുഹൃത്ത് സ്വീകരിക്കാത്തതിനാൽ നാലു വയസ്സുള്ള മകനെ യുവതി അടിച്ച് കൊന്ന വാര്‍ത്തയും പുറത്ത് വന്നു. . പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസിലാണ് ക്രൂരമായ സംഭവം ഉണ്ടായത്. മഫൂസ എന്ന യുവതിയാണ് മകനെ കൊലപ്പെടുത്തിയത്. സൗത്ത് 24 പർഗാനാസിലെ കുന്തഖാലി വില്ലേജിലാണ് സംഭവം. മഫൂസ എന്ന യുവതി അബ്‍ദുൾ ഹുസൈൻ ഷെയ്ഖുമായി പ്രണയത്തിലാവുകയായിരുന്നു. തുടർന്ന് ഇരുവരും നാടുവിട്ട് ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു. എന്നാൽ കുഞ്ഞിനെ ഒപ്പം കൂട്ടാൻ അബ്‍ദുൾ ഹുസൈൻ ഷെയ്ഖ് വിസമ്മതിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കുട്ടിയെ കൊല്ലാൻ മഫൂസ തീരുമാനിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam