ഭാര്യയെ കത്രികകൊണ്ട് കുത്തിക്കൊന്നു, രക്തത്തിൽ കുളിച്ച ഭാര്യക്കടുത്തിരുന്ന് വീഡിയോ ​ഗെയിം കളിച്ച് ഭർത്താവ്

Published : Dec 08, 2020, 09:58 AM ISTUpdated : Dec 08, 2020, 10:15 AM IST
ഭാര്യയെ കത്രികകൊണ്ട് കുത്തിക്കൊന്നു, രക്തത്തിൽ കുളിച്ച ഭാര്യക്കടുത്തിരുന്ന് വീഡിയോ ​ഗെയിം കളിച്ച് ഭർത്താവ്

Synopsis

35 കാരനായ വിക്രം സിം​ഗ് ആണ് 30 കാരിയായ ഭാര്യ ശിവ് കൻവാറിനെ കൊലപ്പെടുത്തിയത്. പൊലീസ് സംഭവസ്ഥലത്തെത്തുമ്പോൾ ഭാര്യയുടെ മൃത​ദേഹത്തിന് സമീപത്തിരുന്ന് ഇയാൾ വീഡിയോ ​ഗെയിം കളിക്കുകയായിരുന്നു.

ജയ്പൂർ:  രാജസ്ഥാനിലെ ജോദ്പൂരിൽ കത്രിക ഉപയോ​ഗിച്ച് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. ദമ്പതികൾ തമ്മിലുണ്ടായ തർക്കത്തിനൊടുവിലാണ് ഭർത്താവ് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഇയാൾ തന്നെ പൊലീസിനെയും ഭാര്യയുടെ മാതാപിതാക്കളെയും വിളിച്ച് വിവരം അറിയിക്കുകയും ചെയ്തു. 

35 കാരനായ വിക്രം സിം​ഗ് ആണ് 30 കാരിയായ ഭാര്യ ശിവ് കൻവാറിനെ കൊലപ്പെടുത്തിയത്. പൊലീസ് സംഭവസ്ഥലത്തെത്തുമ്പോൾ ഭാര്യയുടെ മൃത​ദേഹത്തിന് സമീപത്തിരുന്ന് ഇയാൾ വീഡിയോ ​ഗെയിം കളിക്കുകയായിരുന്നു. ശിവ് കൻവാറിന്റെ മൃതദേഹം രക്തത്തിൽ കുളിച്ചികിടക്കുമ്പോൾ അതിന് സമീപത്തിരുന്നാണ് ഇയാൾ വീഡിയോ ​ഗെയിം കളിച്ചിരുന്നത്. 

കൻവാറിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് പൊലീസ് ഓഫീസർ കൈലാഷ്ദൻ പറഞ്ഞു.  സിം​ഗിന് ജോലി ഇല്ലാത്തതിന്റെ പേരിൽ ഇരുവരും തമ്മിൽ എപ്പോഴും തർക്കങ്ങൾ നടന്നിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭാര്യയെ വീട്ടിലിരുന്ന് ജോലി ചെയ്തിരുന്ന സമയത്ത് ഭർത്താവ് യാതൊരു ജോലിയും ചെയ്തിരുന്നില്ല.

 സംഭവ ദിവസം രണ്ട് കത്രികകളുമായെത്തിയ സിം​ഗ് ഭാര്യയെ കുത്തിക്കൊല്ലുകയായിരുന്നു. ''ഞങ്ങൾ സംഭവസ്ഥലത്തെത്തുമ്പോൾ സിം​ഗ് വീഡിയോ ​ഗെയിം കളിക്കുകയായിരുന്നു. യാതൊരു വിധ കുറ്റബോധവും അയാളിൽ ഉണ്ടായിരുന്നില്ല'' - പൊലീസ് ഓഫീസർ പറഞ്ഞു. ഇരുവർ‌ക്കും രണ്ട് കുട്ടികളാണ്. സംഭവ സമയത്ത് കുട്ടികൾ വീട്ടിലുണ്ടായിരുന്നില്ല. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊച്ചിയിൽ ലഹരിയുമായി പിടിയിലായ എട്ടുപേരെയും വിട്ടയച്ചു, അന്വേഷണം ക്രൂയിസ് പാർട്ടിയിലേക്ക്, വിദേശ ബന്ധം?
കാമുകന് വേണ്ടി പൊലീസുകാരനായ അച്ഛനെ മിൽക് ഷേയ്കിൽ വിഷം കലക്കി കൊന്നു, പ്രേമം പൊളിഞ്ഞു, 3 വർഷത്തിന് ശേഷം ക്രൂരത പുറത്തായി