
ഹരിപ്പാട്: സ്‌കൂട്ടറും സൈക്കിളും കൂട്ടിയിടിച്ചുള്ള അപകടത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ വയോധികന്‍ മരിച്ചത് മര്‍ദ്ദനമേറ്റ് തന്നെയെന്ന് സ്ഥിരീകരണം. വീയപുരം കാരിച്ചാല്‍ തുണ്ടില്‍ ജോജന്‍ വില്ലയില്‍ ടിഎം ജോസഫിന്റെ (62) മരണമാണ് മര്‍ദ്ദനത്തെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ചത്. സംഭവത്തില്‍ വീയപുരം നന്ദന്‍ഗിരി കോളനിയില്‍ ദയാനന്ദനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
വെയര്‍ഹൗസ് ഗോഡൗണിലെ ചുമട്ട് തൊഴിലാളിയായ ദയാനന്ദന്‍ ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകുന്ന വഴി കാരിച്ചാല്‍ അച്ചൻമുക്ക് ഭാഗത്ത് വച്ച് ജോസഫിന്റെ സൈക്കിളുമായി കൂട്ടിയിടിച്ചിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടാവുകയും അത് സംഘര്‍ഷത്തില്‍ കലാശിക്കുമായിരുന്നു. ഇതിനിടയില്‍ ദയാനന്ദന്റെ മര്‍ദ്ദനമേറ്റ് ജോസഫ് വീഴുകയായിരുന്നു. ഉടന്‍ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.പോസ്റ്റുമോര്‍ട്ടത്തിലാണ് മരണം മര്‍ദ്ദനമേറ്റ് തന്നെയാണെന്ന് സ്ഥിരീകരിച്ചത്.
'ഹെർബൽ പീജിയനി'ൽ അസ്വാഭാവിക തിരക്ക്; നിരീക്ഷണം, പിന്നാലെ മിന്നൽ പരിശോധന
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam