
നാഗ്പൂർ: നാല് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് യുവാവിനെ മര്‍ദ്ദിച്ച് നഗ്നനാക്കി തെരുവിലൂടെ നടത്തി. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. മുപ്പത്തഞ്ച് വയസ്സുള്ള ജവഹർ വൈദ്യ എന്ന യുവാവിനെയാണ് പ്രദേശവാസികൾ മർദ്ദിച്ച് കൈകൾ കൂട്ടിക്കെട്ടി തെരുവിലൂടെ നടത്തിച്ചത്. പെൺകുട്ടിയുടെ വീട്ടിനുളളിൽ വെച്ചായിരുന്നു പീഡനശ്രമം. പിന്നീട് ഇയാളെ നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചു.
നഗരത്തിലെ സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റായി ജോലി ചെയ്യുകയാണ് ജവഹർ വൈദ്യ. ''പണപ്പിരിവിനായി എല്ലാ ദിവസവും ഇയാൾ പെൺകുട്ടിയുടെ വീട്ടിൽ എത്താറുണ്ടായിരുന്നു. ഞായറാഴ്ച വൈകുന്നേരം പെൺകുട്ടി തനിച്ചുള്ള സമയത്താണ് ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചത്. ഭാഗ്യവശാൽ ആ സമയത്ത് കുട്ടിയുടെ അമ്മ വീട്ടിൽ തിരിച്ചെത്തി. അവരാണ് അയൽക്കാരെ വിളിച്ചു കൂട്ടിയത്.'' പൊലീസ് ഉദ്യോഗസ്ഥൻ സംഭവത്തെക്കുറിച്ച് വിശദീകരിക്കുന്നു. പോക്സോ നിയമപ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam