
കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടി ഒളവട്ടൂരിൽ ഗൃഹനാഥനെ അർധരാത്രി വീട്ടിൽ നിന്നും വിളിച്ചിറക്കി ഒരു സംഘമാളുകൾ ആക്രമിച്ചു. കൊണ്ടോട്ടി വെട്ടുകാട് സ്വദേശി എരണിക്കുളവൻ മൂസക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ മൂസയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആക്രമണത്തിന് പിന്നാലെ മൂസയുടെ കുടുംബം നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. 5 പേർക്കെതിരെ പൊലീസ് കേസെടുത്തു. കേസിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് സംഭവം നടന്നത്. രാത്രിയിൽ ഉറങ്ങുന്നതിനിടെയാണ് മൂസയെ വീട്ടിലെത്തി ഒരു സംഘം വിളിച്ചുകൊണ്ടുപോയതെന്ന് കുടുംബം പറുയന്നു. തുടർന്ന് റോഡിൽ വച്ച് കുത്തിയും വെട്ടിയും പരിക്കേൽപ്പിച്ചു.
ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ മൂസയെ അക്രമി സംഘം പിന്തുടർന്നും അക്രമിച്ചു. മൂസയുടെ കരച്ചിൽ കേട്ട് എത്തിയ ബന്ധുക്കളാണ് ഇയാളെ ആശുപത്രിയിലാക്കിയത്. മയക്കുമരുന്ന് സംഘമാണ് മൂസയെ ആക്രമിച്ചതെന്ന് സഹോദരൻ ഉസ്മാൻ പറയുന്നു. വെട്ടും കുത്തുമേറ്റ് ഗുരുതര പരുക്കേറ്റ മൂസ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ വയറിലും കഴുത്തിലും മാരകമായ മുറിവുകളുണ്ട്. സംഭവത്തിൽ 5 പേർക്കെതിരെ കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി.
Read More : ഹോട്ടൽ ഉടമയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു, പൊലീസിന് നേരെയും ആക്രമണം; ക്വട്ടേഷൻ സംഘത്തിലെ 2 പേരെ പിടികൂടി
വീഡിയോ സ്റ്റോറി കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam