
മുംബൈ: പൂണെയിൽ നടുറോഡിൽ പെൺകുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തുകയും പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാനും ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ ജിതു കിഷോരിലാൽ സരോജി(30)നെയാണ് നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയത്.
കഴിഞ്ഞദിവസം പൂണെ സുഖ് സാഗർ നഗറിൽ സമർഥ് ഡയറിക്ക് സമീപത്തായിരുന്നു സംഭവം. സുഹൃത്തിനെ കാത്ത് റോഡിൽനിൽക്കുകയായിരുന്ന 18-കാരിക്ക് നേരേയാണ് പ്രതി അതിക്രമം കാട്ടിയത്. പെൺകുട്ടിയുടെ സമീപത്തെത്തിയ പ്രതി ആദ്യം ശരീരത്തിൽ മോശമായി സ്പർശിക്കുകയായിരുന്നു. തുടർന്ന് സമീപത്ത് തന്നെ നിലയുറപ്പിച്ച ഇയാൾ പെൺകുട്ടിയെ കടന്നുപിടിക്കുകയും പെൺകുട്ടിയെ എടുത്തുകൊണ്ടുപോകാനും ശ്രമിച്ചു. അതിക്രമം ചെറുത്ത പെൺകുട്ടി ഇതിനിടെ ഉറക്കെ ബഹളംവെച്ചു. ഇതോടെ സംഭവം കണ്ട് നാട്ടുകാർ ഓടിയെത്തി. തുടർന്ന് ഇവർ പെൺകുട്ടിയെ സുരക്ഷിതയാക്കുകയും അക്രമിയെ കൈകാര്യം ചെയ്യുകയുമായിരുന്നു.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
ഇതിനിടെ പ്രതി നാട്ടുകാരിൽ ഒരാളുടെ മൊബൈൽഫോൺ പിടിച്ചുപറിഞ്ഞ് റോഡിലെറിഞ്ഞതായും പരാതിയുണ്ട്. പ്രതിയെ പിന്നീട് പൊലീസിന് കൈമാറി. ഇയാൾക്കെതിരേ കേസെടുത്തതായും വിശദമായി ചോദ്യംചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam