ദില്ലിയില്‍ ആളുകള്‍ നോക്കി നില്‍ക്കെ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

Published : Oct 04, 2021, 10:43 PM ISTUpdated : Oct 04, 2021, 10:46 PM IST
ദില്ലിയില്‍ ആളുകള്‍ നോക്കി നില്‍ക്കെ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

Synopsis

കൊല്ലപ്പെട്ട വിഭയും ഭര്‍ത്താവും ഒരു ചെറിയ പച്ചക്കറിക്കട നടത്തുകയാണ്. കഴിഞ്ഞ ദിവസം പ്രതിയുമായി യുവതി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു.

ദില്ലി: ദില്ലിയില്‍ (new delhi) ആളുകള്‍ നോക്കി നില്‍ക്കെ യുവതിയെ യുവാവ് കഴുത്തറുത്ത് (slit throat) കൊലപ്പെടുത്തി (murdered). ദ്വാരക ഏരിയയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കൊലാപാതക ദൃശ്യങ്ങള്‍ സിസിടിവിയില്‍ (CCTV) പതിഞ്ഞു. 30കാരിയായ വിഭ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പ്രതി ദീപക് എന്നയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. 

നാട്ടുകാരുടെ മര്‍ദ്ദനമേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിച്ചു. ഇയാളുടെ നില ഗുരുതരമാണ്. വഴിയരികില്‍ നില്‍ക്കുകയായിരുന്നു യുവതി. കൈയില്‍ ബാഗുമായി യുവാവ് അടുത്തേക്ക് വരുന്നത് കണ്ട യുവതി ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും അടുത്തെത്തിയ യുവാവ് ബാഗില്‍ കത്തിയെടുത്ത് യുവതിയെ പിടിച്ചു നിര്‍ത്തി കഴുത്തറുത്ത് ഓടി രക്ഷപ്പെട്ടു. യുവതി വടിയുമായി ഇയാളെ പ്രതിരോധിക്കാന് ശ്രമിച്ചെങ്കിലും ഇയാള്‍ കീഴ്പ്പെടുത്തി. 

യുവതിയെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊല്ലപ്പെട്ട വിഭയും ഭര്‍ത്താവും ഒരു ചെറിയ പച്ചക്കറിക്കട നടത്തുകയാണ്. കഴിഞ്ഞ ദിവസം പ്രതിയുമായി യുവതി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. അന്ന് ഇയാള്‍ മദ്യപിച്ചിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. അക്രമിയെ ആള്‍ക്കൂട്ട രക്ഷപ്പെടുത്താന്‍ ശ്രമിച്ച പൊലീസിന്റെ വാഹനവും ക്രുദ്ധരായ ആളുകള്‍ തകര്‍ത്തു. പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ പാഞ്ഞെത്തി, നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ യുവതിയെ ആക്രമിച്ച് മാല പൊട്ടിക്കാൻ ശ്രമം; കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ
താഴ്ചയിലേക്ക് കാർ മറിഞ്ഞു, രക്ഷാപ്രവർത്തനത്തിനെത്തിയവർ കണ്ടത് കഞ്ചാവ് പൊതികൾ, പൊലീസ് എത്തും മുൻപ് ഓടി രക്ഷപ്പെട്ട് യുവാവ്