17കാരി ആത്മഹത്യ ചെയ്ത സംഭവം: അയല്‍വാസി അറസ്റ്റില്‍

Published : Oct 04, 2021, 08:13 PM ISTUpdated : Oct 04, 2021, 08:17 PM IST
17കാരി ആത്മഹത്യ ചെയ്ത സംഭവം: അയല്‍വാസി അറസ്റ്റില്‍

Synopsis

പോസ്റ്റുമോര്‍ട്ടത്തില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി തെളിഞ്ഞു. പെണ്‍കുട്ടിയുടെ സുഹൃത്തായ ആനന്ദാണ് പീഡിപ്പിച്ചതെന്ന് പൊലീസിന് സംശയം തോന്നിയിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലില്‍ ഇയാളിത് നിഷേധിച്ചു.  

തൊടുപുഴ: പീരുമേടിനു സമീപം കരടിക്കുഴിയില്‍ പതിനേഴുകാരി ആത്മഹത്യ (suicide) ചെയ്ത സംഭവത്തില്‍ അയല്‍വാസി  അറസ്റ്റില്‍ (arrest). പെണ്‍കുട്ടിയെ ഇയാള്‍  പീഡിപ്പിച്ചു (rape) എന്ന് ഡിഎന്‍എ (DNA) പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. അയല്‍വാസി  ആനന്ദിനെയാണ് (Anand)പീരുമേട് പൊലീസ് (Police) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബര്‍ 17ന്  പെണ്‍കുട്ടിയെ കാണാതായിരുന്നു. ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ അയല്‍വാസിയുടെ കുളത്തില്‍ നിന്നും 18ന് മൃതദേഹം കണ്ടെത്തി.  

പത്തനംതിട്ടയിൽ പ്രണയത്തിൽ നിന്ന് പിൻമാറിയ പെൺകുട്ടിക്ക് നേരെ വീട്ടിൽ കയറി യുവാവിന്റെ അതിക്രമം

പോസ്റ്റുമോര്‍ട്ടത്തില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി തെളിഞ്ഞു. പെണ്‍കുട്ടിയുടെ സുഹൃത്തായ ആനന്ദാണ് പീഡിപ്പിച്ചതെന്ന് പൊലീസിന് സംശയം തോന്നിയിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലില്‍ ഇയാളിത് നിഷേധിച്ചു. തുടര്‍ന്ന് ആനന്ദ് ഉള്‍പ്പെടെ മൂന്നു പേരുടെ സാമ്പിള്‍ ശേഖരിച്ച് ഡിഎന്‍എ പരിശോധനക്കയച്ചു.

കാണാതാകുന്നതിന്റെ തലേദിവസം ഇരുവരും ഒന്നിച്ച് ആശുപത്രിയിലും മറ്റും പോയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. പോക്‌സോ വകുപ്പ് ചുമത്തിയാണ് അനന്ദിനെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
 

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ