മകന്റെ കാമുകിയുടെ ബന്ധുക്കളുടെ കുത്തേറ്റ് 48കാരന്‍ മരിച്ചു

By Web TeamFirst Published Sep 9, 2020, 11:43 PM IST
Highlights

ഗണേശന്റെ മകന്‍ ആകാശും(20) മുക്കഡു കുമാറിന്റെ മകളും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ബന്ധം കുമാറിന് അംഗീകരിക്കാനായില്ല.
 

തിരുച്ചി: തമിഴ്‌നാട്ടിലെ തിരുച്ചിയില്‍ 48കാരന്‍ കുത്തേറ്റ് മരിച്ചു. ആളുകള്‍ നോക്കി നില്‍ക്കെയാണ് മകന്റെ കാമുകിയുടെ ബന്ധുക്കള്‍ ഗണേശനെ ക്രൂരമായി കുത്തിക്കൊന്നത്. സംഭവത്തില്‍ പ്രതികളെന്ന് കരുതുന്ന മുക്കഡു കുമാര്‍, പാമ്പ് നാഗരാജ് എന്നിവര്‍ ഒളിവിലാണ്. ഗണേശന്റെ മകന്‍ ആകാശും(20) മുക്കഡു കുമാറിന്റെ മകളും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ബന്ധം കുമാറിന് അംഗീകരിക്കാനായില്ല.

ബുധനാഴ്ച വൈകുന്നേരം കുമാറും നാഗരാജും ഗണേശന്റെ ലാല്‍ഗുഡിയിലെ വീട്ടില്‍  സംസാരിക്കാനെത്തി. വാക്കുതര്‍ക്കം മൂത്തപ്പോള്‍ ഇരുവരും കത്തിയെടുത്ത് ഗണേശനെ കുത്തി. വീടിന്റെ പുറത്തേക്കിറങ്ങി ഓടിയ ഗണേശിനെ ഇരുവരും ഓടിച്ചിട്ട് പിടിച്ച് ആളുകള്‍ നോക്കി നില്‍ക്കെ  കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

കഴിഞ്ഞ ദിവസം ആകാശിനോട് സംസാരിക്കണമെന്ന് കുമാര്‍ ആവശ്യപ്പെട്ടെങ്കിലും ഭയം കാരണം പോയില്ല. രാത്രിയില്‍ കുമാറും നാഗരാജും ഗണേശിന്റെ വീട്ടിലെത്തിയെങ്കിലും ഇരുവരും അവിടെയുണ്ടായിരുന്നില്ല. പിന്നീടാണ് ഇവര്‍ ബുധനാഴ്ച ഗണേശിന്റെ വീട്ടിലെത്തിയത്. 

click me!