
ബെംഗലൂരു: ഉള്ളിക്ക് വില കുതിച്ചുയര്‍ന്ന സാഹചര്യത്തിൽ മോഷണത്തിനിടെ മുക്കാൽ കിലോ ഉള്ളിയും കൈക്കലാക്കി മോഷ്ടാവ്. ബംഗളൂരുവിലെ കെ ആർ പുരത്തു താമസിക്കുന്ന പവനിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. അര പവന്‍ സ്വര്‍ണാഭരണവും 1000 രൂപയും മോഷ്ടിച്ചതിനു പുറമേ തങ്ങളുടെ പാചക വാതക സിലിണ്ടറും 750 ഗ്രാം ഉള്ളിയും കള്ളൻ കൊണ്ടു പോയതായി പവൻ കെആർ പുരം പൊലീസിനു പരാതിയിൽ പറയുന്നു.
അടുത്തിടെ വിവാഹിതനായ പവൻ മോഷണം നടക്കുന്നതിന് മൂന്നാഴ്ച്ച മുൻപാണ് ഭാര്യയുമൊത്ത് പുതിയ വീട്ടിലേക്ക് താമസം മാറിയത്. ഭാര്യവീട്ടിലില്ലാതിരുന്ന സമയത്ത് അടിയന്തിരമായി ആശുപത്രിവരെ പോകേണ്ടതിനാൽ രാവിലെ വീട് പൂട്ടി പുറത്തിറങ്ങുകയായിരുന്നു. ഏകദേശം മൂന്നു മണിയോടുടത്ത് വീട്ടിലെത്തിയപ്പോൾ മുൻവശത്തെ വാതിൽ തുറന്നു കിടക്കുന്നതാണ് കണ്ടത്.
പണവും സ്വർണ്ണാഭരണവും സിലിണ്ടറും മോഷ്ടിക്കപ്പെട്ടതായി അറിഞ്ഞ ഉടനെ പൊലീസിൽ പരാതി നൽകുകയായിരുന്നു. പിന്നീട് അടുക്കള പരിശോധിച്ചപ്പോഴാണ് തലേ ദിവസം വാങ്ങിയ ഉള്ളിയും മോഷ്ടിക്കപ്പെട്ടതായി മനസ്സിലായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam