വിവാഹാഭ്യർത്ഥന നിരസിച്ചതിന് 18കാരിക്ക് നേരെ ആസിഡ് ആക്രമണം; തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച് പ്രതി

Published : Jul 10, 2025, 03:46 PM IST
threw acid at girl

Synopsis

ഇരുപത്തിരണ്ടുകാരനായ ആനന്ദ് കുമാറാണ് പെണ്‍കുട്ടിയോട് വിവാഹാഭ്യർത്ഥന നടത്തിയത്. പെണ്‍കുട്ടി നിരസിച്ചു. ഇയാൾ പെണ്‍കുട്ടിയുടെ ബന്ധുവാണ്. തുടർന്ന് വൈകുന്നേരം തിരിച്ചെത്തിയാണ് ആനന്ദ് ആക്രമണം നടത്തിയത്.

ബെംഗളൂരു: കർണാടകയിലെ ചിക്ബല്ലാപുരയിൽ പതിനെട്ടുകാരിക്കെതിരെ ആസിഡ് ആക്രമണം. വിവാഹാഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിക്ക് നേരെ ആസിഡ് എറിഞ്ഞു. ശേഷം അക്രമി തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു.

സംഭവം നടന്നത് ചൊവ്വാഴ്ച വൈകിട്ടോടെയാണ്. ഇരുപത്തിരണ്ടുകാരനായ ആനന്ദ് കുമാറാണ് പെണ്‍കുട്ടിയോട് വിവാഹാഭ്യർത്ഥന നടത്തിയത്. പെണ്‍കുട്ടി നിരസിച്ചു. ഇയാൾ പെണ്‍കുട്ടിയുടെ ബന്ധുവാണ്. തുടർന്ന് വൈകുന്നേരം തിരിച്ചെത്തിയാണ് ആനന്ദ് ആക്രമണം നടത്തിയത്. ആസിഡ് എറിഞ്ഞതോടെ പെൺകുട്ടിക്ക് മുഖത്ത് പൊള്ളലേറ്റു. പൊള്ളൽ ഗുരുതരമല്ല.

ആസിഡ് എറിഞ്ഞതിന് പിന്നാലെ ഡീസൽ ദേഹത്ത് ഒഴിച്ച് യുവാവ് തീ കൊളുത്തി. ദേഹമാകെ പൊള്ളലേറ്റ ആനന്ദ് കുമാറിന്‍റെ നില ഗുരുതരമാണ്. 70 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാത്രി നടക്കാനിറങ്ങി, മുന്നിൽ വന്നത് അഞ്ചടിയിലേറെ വലുപ്പമുള്ള മുതല, ക്രൂരമായി ആക്രമിച്ച് കൊന്ന് യുവാക്കൾ, അറസ്റ്റ്
'കാല് പോയാലും വേണ്ടില്ല എംബിബിഎസ് സീറ്റ് വേണം', ഭിന്നശേഷി ക്വാട്ടയിൽ ഇടം നേടാൻ സ്വന്തം കാൽ മുറിച്ച് മാറ്റി യുവാവ്