മദ്യപിച്ചെത്തിയ ജ്യേഷ്ഠന്റെ ആക്രമണത്തിൽ സഹോദരൻ കൊല്ലപ്പെട്ടു, ബഹളം വെച്ചത് ചോദ്യം ചെയ്തതിനെ തുടർന്ന് അതിക്രമം, സംഭവം പാലക്കാട്

Published : Oct 19, 2026, 10:42 PM IST
palakkad murder

Synopsis

ഇത് രാജേന്ദ്രൻ ചോദ്യം ചെയ്തതിനുള്ള വിരോധം കാരണം വീട്ടിൽ പോയി കത്തി എടുത്തു കൊണ്ടുവന്ന് രാജേന്ദ്രനെ ആക്രമിക്കുകയായിരുന്നു.

പാലക്കാട്: പാലക്കാട് പിരായിരിയിൽ മദ്യപിച്ചെത്തിയ ജ്യേഷ്ഠൻ്റെ ആക്രമണത്തിൽ സഹോദരൻ കൊല്ലപ്പെട്ടു. കല്ലേക്കാട് സ്വദേശി രാജേന്ദ്രൻ (42) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ ശെൽവനെ (53) നോർത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയായിരുന്നു ആക്രമണം നടന്നത്. മദ്യപിച്ചെത്തിയ ശെൽവൻ അയൽവാസിയും സഹോദരനുമായ രാജേന്ദ്രൻ താമസിക്കുന്ന വീട്ടിലെത്തി ബഹളംവച്ചു. ഇത് രാജേന്ദ്രൻ ചോദ്യം ചെയ്തതിനുള്ള വിരോധം കാരണം വീട്ടിൽ പോയി കത്തി എടുത്തു കൊണ്ടുവന്ന് രാജേന്ദ്രനെ ആക്രമിക്കുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിദേശവനിതയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്ന് പരാതി; ഓടയം സ്വദേശി പിടിയിൽ, സംഭവം വർക്കലയിൽ
​ഗ്രാനൈറ്റ് വ്യവസായി വീരമണിക്കെതിരേ ഏഴാമത്തെ പോക്സോ കേസ്; ഇതുവരെ മൊഴി നൽകിയത് 11 പെൺകുട്ടികൾ; പീഡിപ്പിച്ചത് നിരവധി കുട്ടികളെ